Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മെഹ്​ഫിൽ ചെറുകഥാ മത്സരം അവാർഡ്‌ ദാനം

text_fields
bookmark_border
മെഹ്​ഫിൽ ചെറുകഥാ മത്സരം അവാർഡ്‌ ദാനം
cancel
camera_alt

മെഹ്​ഫിൽ ചെറുകഥാ മത്സര വിജയികൾക്ക്​ അവാർഡ്​ നൽകുന്നു

ദുബൈ: മെഹ്​ഫിൽ ചെറുകഥാ മത്സര വിജയികൾക്കുള്ള അവാർഡ്‌ ദാന ചടങ്ങ് നടന്നു. സംവിധായകൻ സുഗീത്​, എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ സോണിയ ഷിനോയി, ജൂറിയായ രമേശ് പെരുമ്പിലാവ്​ എന്നിവർ ചേർന്ന് അവാർഡ്‌ ദാനം നിർവഹിച്ചു. അൻസർ കൊയിലാണ്ടി, അഷ്‌റഫ് പിലാക്കൽ, ബാബു ഖാൻ തുടങ്ങിയവർ സംബന്ധിച്ചു.

സി.പി. അനിൽകുമാറി​െൻറ 'ഡമാസ്കസ്​' ഒന്നാം സ്‌ഥാനം നേടി. സലിം അയ്യനത്തി​െൻറ 'അനാമിക', സർഗ റോയിയുടെ 'ആത്മഹത്യ' എന്നിവ രണ്ടാം സ്ഥാനം പങ്കിട്ടു. അജീഷ് മാത്യുവി​െൻറ 'പൊതുമാപ്പ്', മനോജ് കോടിയത്തി​െൻറ 'അയിഷ' എന്നിവക്കാണ്​ മൂന്നാം സ്​ഥാനം. ഷാജി ഹനീഫി​െൻറ 'ഹൃദയത്തിനു കുറുകെ ഒരു മുഖാവരണം', ജിഷ സന്ദീപി​െൻറ 'സാവേരി', പ്രവീൺ പാലക്കീലി​െൻറ 'മറിയച്ചേടത്തിയുടെ വീട്', ഹുസ്ന റാഫിയുടെ 'സ്വപ്നങ്ങൾ വിൽക്കുന്നവർ', ഗണേഷ് ആലുങ്കലി​െൻറ 'രണ്ട് തീർഥാടകർ' എന്നീ കഥകൾക്ക്‌ സ്പെഷൽ ജൂറി പുരസ്‌കാരം ലഭിച്ചു. ബഷീർ സിൽസില അധ്യക്ഷത വഹിച്ചു. പോൾസൺ പാവറട്ടി സ്വാഗതവും ബിനു ഹൈസ്സൈൻ നന്ദിയും പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Donation of Mehfil Short Story Competition Award
Next Story