Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനാട്ടിലെ മിടുക്കർക്ക്...

നാട്ടിലെ മിടുക്കർക്ക് നടുവണ്ണൂരകത്തി​െൻറ പഠനസഹായം 

text_fields
bookmark_border
നാട്ടിലെ മിടുക്കർക്ക് നടുവണ്ണൂരകത്തി​െൻറ പഠനസഹായം 
cancel
camera_alt??.?.? �????????????? ??????? ????????? �?????? ????????? �???????? ???????? ?????????? ????????????�??????????

കോഴിക്കോട്: നടുവണ്ണൂർ പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ മിടുക്കരായ നിർധന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സാമഗ്രികൾ സമാഹരിക്കുന്നതി​​െൻറ ഭാഗമായി യു.എ.ഇ.യിലെ നടുവണ്ണൂർക്കാരായ പ്രവാസികളുടെ സാമൂഹിക സാംസ്കാരിക വേദിയായ ‘നടുവണ്ണൂരകം’ പ്രവാസി കൂട്ടായ്മ ആറ് ടെലിവിഷൻ സെറ്റുകൾ പഞ്ചായത്ത് അധികൃതർക്ക് കൈമാറി.  പഞ്ചായത്ത് പ്രസിഡൻറ്​ യശോദ തെങ്ങിട, വൈസ് പ്രസിഡൻറ്​ പി. അച്യുതൻ മാസ്റ്റർ, സെക്രട്ടറി ഷിജു എൽ.എൻ എന്നിവർ ചേർന്ന് നടുവണ്ണൂരകം ഭാരവാഹികളായ വിജയൻ നെല്ലിപ്പുനത്തിൽ, കെ.പി. ഹഫ്സൽ, നിജീഷ് വിനോയ്. കെ, ഹംസ കെ.എം. എന്നിവരിൽ നിന്ന് ഏറ്റുവാങ്ങി. മുഖ്യരക്ഷാധികാരി കെ.കെ.മൊയ്തീൻ കോയ സന്ദേശം നൽകി.

നിരവധി ദശകങ്ങളായി പ്രവാസത്തിലൂടെ നടുവണ്ണൂരിന്റെ പൊതുവികാസത്തിൽ വലിയ സംഭാവനകൾ നൽകുന്ന ഗൾഫ് പ്രവാസികളുടെ സ്നേഹപ്രതീകമാണ് നടുവണ്ണൂരകത്തി​​െൻറ ഈ സംഭാവനയെന്നും നേരത്തെ കമ്യൂണിറ്റി കിച്ചനു വേണ്ടിയും മികച്ച പിന്തുണ ലഭിച്ചുവെന്നും  പഞ്ചായത്ത് പ്രസിഡൻറ്​ യശോദ തെങ്ങിട പറഞ്ഞു. പഞ്ചായത്ത് ഹാളിൽ കോവിഡ് സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട്‌ ഒരുക്കിയ ചടങ്ങിൽ വൈസ് പ്രസിഡൻറ്​ പി. അച്യുതൻ മാസ്റ്റർ, സെക്രട്ടറി ഷിജു എൽ.എൻ, വിജയൻ നെല്ലിപ്പുനത്തിൽ തുടങ്ങിയവർ സംസാരിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam news
News Summary - donates smart tv
Next Story