സന്നദ്ധസംഘടന ദിയാധനം നൽകി; നരഹത്യ കേസിൽ അഞ്ചുപേർക്ക് പുതുജീവൻ
text_fieldsനരഹത്യ കേസുകളില്‍ കുടുങ്ങിയവരെ ദിയാധനം നല്കി മോചിപ്പിക്കുമെന്ന പ്രഖ്യാപനം നടത്തുന്ന റാക് അജര്‍ ചാരിറ്റി ഫൗണ്ടേഷന് ഡയറക്ടര്‍ ബോര്‍ഡ് ചെയര്മാന് ശൈഖ് അര്‍ഹാമ
ബിന്‍ സഊദ് ബിന്‍ ഖാലിദ് ആല് ഖാസിമി
റാസല്‍ഖൈമ: മനപ്പൂര്‍വമല്ലാത്ത നരഹത്യ കേസുകളിൽ ശിക്ഷിക്കപ്പെട്ട അഞ്ച് പ്രതികള്‍ക്ക് 12ലക്ഷം ദിര്‍ഹം ദിയാധനം സമാഹരിച്ച് നല്കി മോചനം സാധ്യമാക്കി റാക് അജര്‍ ചാരിറ്റി ഫൗണ്ടേഷന്. വ്യത്യസ്ത നരഹത്യ കേസുകളില്‍ കുടുങ്ങിയ വിവിധ രാജ്യക്കാര്‍ക്കാണ് അജര്‍ ഫൗണ്ടേഷന് തുണയായത്. യു.എ.ഇയിലുടനീളമുള്ള ഉദാരമതികളുടെ സംഭാവനയിലൂടെയാണ് മാനുഷിക സംരംഭം സാധ്യമാകുന്നതെന്ന് ഫൗണ്ടേഷന് ഡയറക്ടര്‍ ബോര്‍ഡ് ചെയര്മാന് ശൈഖ് അര്‍ഹാമ ബിന്‍ സഊദ് ബിന്‍ ഖാലിദ് ആല് ഖാസിമി പറഞ്ഞു. തടവുകാരെയും അവരുടെ കുടുംബാംഗങ്ങളെയും പിന്തുണച്ച സുമനസ്സുകളുടെ ഉദാരമനസ്കത മാതൃകാപരമാണ്.
ഇത് രാജ്യവാസികളില്‍ അന്തര്‍ലീനമായ സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ കുറ്റവാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാനും അവരുടെ കുടുംബത്തോടൊപ്പം ചേരാനും കഴിയും. രാഷ്ട്രനേതാക്കളുടെ പിന്തുണയും ജീവിതങ്ങളില്‍ സന്തോഷം നിറക്കുന്ന ജീവകാരുണ്യ സംരംഭങ്ങളില്‍ പൗരന്മാരും പ്രവാസികളും നടത്തുന്ന പരിശ്രമങ്ങളും സ്തുത്യര്‍ഹമാണെന്നും ശൈഖ് അര്‍ഹാമ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

