Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘ദേ​ശീ​യ സ​കാ​ത്​...

‘ദേ​ശീ​യ സ​കാ​ത്​ പ്ലാ​റ്റ്​​ഫോ​മി’​ന്​ തു​ട​ക്ക​മാ​യി

text_fields
bookmark_border
‘ദേ​ശീ​യ സ​കാ​ത്​ പ്ലാ​റ്റ്​​ഫോ​മി’​ന്​ തു​ട​ക്ക​മാ​യി
cancel
camera_alt

ദേ​ശീ​യ സ​കാ​ത്​ പ്ലാ​റ്റ്​​ഫോം പ്ര​ഖ്യാ​പ​ന ച​ട​ങ്ങ്

ദു​ബൈ: യു.​എ.​ഇ​യി​ൽ സ​കാ​ത് ശേ​ഖ​ര​ണ​വും വി​ത​ര​ണ​വും നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി ‘ദേ​ശീ​യ സ​കാ​ത് പ്ലാ​റ്റ്‌​ഫോം’ ആ​രം​ഭി​ച്ചു. മു​തി​ർ​ന്ന സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രും മ​ത​നേ​താ​ക്ക​ളും ചാ​രി​റ്റി സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ലാ​ണ് പ്ലാ​റ്റ്‌​ഫോം അ​വ​ത​രി​പ്പി​ച്ച​ത്. യു.​എ.​ഇ ​പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ അം​ഗീ​ക​രി​ച്ച ഫെ​ഡ​റ​ൽ നി​യ​മ​പ്ര​കാ​ര​മാ​ണ് സം​വി​ധാ​നം നി​ല​വി​ൽ​വ​ന്നി​രി​ക്കു​ന്ന​ത്. ഏ​കീ​കൃ​ത ദേ​ശീ​യ ഗേ​റ്റ്‌​വേ​യാ​യി രൂ​പ​ക​ൽ​പ​ന ചെ​യ്ത പ്ലാ​റ്റ്‌​ഫോം വ​ഴി വ്യ​ക്തി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സു​ര​ക്ഷി​ത​വു​മാ​യ സം​വി​ധാ​ന​ത്തി​ലൂ​ടെ സ​കാ​ത് ന​ൽ​കാ​ൻ സാ​ധി​ക്കും. ശേ​ഖ​രി​ക്കു​ന്ന ഫ​ണ്ടു​ക​ൾ ശ​രി​യാ​യ ഗു​ണ​ഭോ​ക്താ​ക്ക​ളി​ലേ​ക്കാ​ണ് എ​ത്തു​ന്ന​തെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ കൃ​ത്യ​മാ​യ സം​വി​ധാ​ന​ങ്ങ​ളു​ണ്ടാ​കും. കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ, ശ​രി​യാ​യി പ​രി​ശോ​ധി​ച്ച ക​ണ​ക്കു​ക​ൾ, സാ​മൂ​ഹി​ക സ്വാ​ധീ​നം അ​ള​ക്കു​ന്ന സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ പ്ലാ​റ്റ്‌​ഫോ​മി​ന്‍റെ ഭാ​ഗ​മാ​യി​രി​ക്കും.

സ​കാ​ത് കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ വി​ശ്വാ​സ്യ​ത ഉ​റ​പ്പാ​ക്കു​ന്ന സ​മ​ഗ്ര​മാ​യ ദേ​ശീ​യ സം​വി​ധാ​ന​മാ​ണി​തെ​ന്ന് ജ​ന​റ​ൽ അ​തോ​റി​റ്റി ഓ​ഫ് ഇ​സ്​​ലാ​മി​ക് അ​ഫ​യേ​ഴ്‌​സ്, എ​ൻ​ഡോ​വ്മെൻറ്സ് ആ​ൻ​ഡ് സ​കാ​ത് ചെ​യ​ർ​മാ​ൻ ഡോ. ​ഉ​മ​ർ ഹ​ബ്തൂ​ർ അ​ൽ ദാ​രി​ഇ പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന​ക​ത്തെ അ​ർ​ഹ​രാ​യ​വ​ർ​ക്കാ​ണ് മു​ൻ​ഗ​ണ​ന ന​ൽ​കു​ക​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പ്ലാ​റ്റ്‌​ഫോം ചാ​രി​റ്റി സ്ഥാ​പ​ന​ങ്ങ​ളെ മാ​റ്റി​സ്ഥാ​പി​ക്കു​ന്ന​ത​ല്ല; മ​റി​ച്ച്, അ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ച് ശ​ക്തി​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്ന് അ​തോ​റി​റ്റി​യു​ടെ ജ​ന​റ​ൽ ഡ​യ​റ​ക്ട​ർ അ​ഹ്മ​ദ് അ​ൽ നി​യാ​ദി പ​റ​ഞ്ഞു. വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യ​സം​ര​ക്ഷ​ണം, ദീ​ർ​ഘ​കാ​ല രോ​ഗ​ചി​കി​ത്സ, ക​ട​ബാ​ധ്യ​താ​ശ്വാ​സം, വ​രു​മാ​ന​മു​ണ്ടാ​ക്കു​ന്ന പ​ദ്ധ​തി​ക​ൾ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലേ​ക്കാ​ണ് സ​കാ​ത് ഫ​ണ്ടു​ക​ൾ വി​നി​യോ​ഗി​ക്ക​പ്പെ​ടു​ക​യെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAE.gulfnewsmalayalam
News Summary - ‘Domestic Zakat Platform’ to be launched
Next Story