Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ന​ധി​കൃ​ത...

അ​ന​ധി​കൃ​ത തൊ​ഴി​ലാ​ളി കൈ​മാ​റ്റം: യു.​എ.​ഇയിൽ 153 ഉ​ട​മ​ക​ൾ​ക്ക്​​ വ​ൻ പി​ഴ

text_fields
bookmark_border
Domestic workers
cancel

ദു​ബൈ: ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ അ​ന​ധി​കൃ​ത​മാ​യി കൈ​മാ​റ്റം ചെ​യ്ത 153 തൊ​ഴി​ലു​ട​മ​ക​ൾ​ക്ക്​​ വ​ൻ പി​ഴ ചു​മ​ത്തി യു.​എ.​ഇ മാ​ന​വ വി​ഭ​വ​ശേ​ഷി, എ​മി​​റ​റ്റെ​സേ​ഷ​ൻ മ​ന്ത്രാ​ല​യം. ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ത്തി​നി​ടെ രാ​ജ്യ​വ്യാ​പ​ക​മാ​യി മ​ന്ത്രാ​ല​യം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ​ത്. 50,000 ദി​ർ​ഹം വ​രെ പി​ഴ ചു​മ​ത്തു​ക​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ രേ​ഖ​ക​ൾ ത​ട​ഞ്ഞു​വെ​ക്കു​ക​യു​മാ​യി​രു​ന്നു.

വ്യ​ക്​​ത​മാ​യ നി​യ​മ​ലം​ഘ​ന​മാ​ണ്​ ന​ട​ത്തി​യ​തെ​ന്നും തൊ​ഴി​ലു​ട​മ​ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും ആ​രോ​ഗ്യ​പ​ര​വും സാ​മൂ​ഹി​ക​വു​മാ​യ അ​പ​ക​ട​സാ​ധ്യ​ത​ക​ൾ സൃ​ഷ്ടി​ക്കു​ന്ന​താ​ണെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്​​ത​മാ​ക്കി. ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന തൊ​ഴി​ലു​ട​മ​ക​ൾ ഭ​ര​ണ​ത​ല​ത്തി​ലു​ള്ള പി​ഴ​ക​ൾ നേ​രി​ടേ​ണ്ടി​വ​രും. കൂ​ടാ​തെ പു​തി​യ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി പെ​ർ​മി​റ്റു​ക​ൾ​ക്കാ​യി ​അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നും ക​ഴി​യി​ല്ല. അ​തോ​ടൊ​പ്പം 50,000 ദി​ർ​ഹം വ​രെ പി​ഴ​യും നി​യ​മ​പ​ര​മാ​യ സാ​മ്പ​ത്തി​ക ഉ​പ​രോ​ധം ഉ​ൾ​പ്പെ​ടെ​യു​ള്ള ശി​ക്ഷാ​ന​ട​പ​ടി​ക​ൾ നേ​രി​ടു​ന്ന​തി​നാ​യി ഇ​ത്ത​രം തൊ​ഴി​ലു​ട​മ​ക​ളെ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ന്​ കൈ​മാ​റു​ക​യും ചെ​യ്യും.

നി​യ​മ​വി​രു​ദ്ധ​മാ​യി ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ക്കു​ന്ന​തി​നും മ​റ്റു​ള്ള​വ​ർ​ക്ക് വേ​ണ്ടി ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ളെ അ​വ​രു​ടെ തൊ​ഴി​ൽ പെ​ർ​മി​റ്റു​ക​ൾ മാ​റ്റാ​തെ വാ​ട​ക​ക്ക്​ എ​ടു​ക്കു​ന്ന​തി​നും എ​തി​രെ മ​ന്ത്രാ​ല​യം തൊ​ഴി​ലു​ട​മ​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

2022ലെ ​ഫെ​ഡ​റ​ൽ നി​യ​മ​പ്ര​കാ​രം ​വ​ർ​ക്​ ​പെ​ർ​മി​റ്റി​ല്ലാ​തെ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി ചെ​യ്യാ​ൻ പാ​ടി​ല്ല. നി​ല​വി​ലെ വ്യ​വ​സ്ഥ​ക​ൾ ​പൂ​ർ​ത്തീ​ക​രി​ക്കാ​തെ മ​റ്റൊ​രു ജോ​ലി ഏ​റ്റെ​ടു​ക്കാ​നും പാ​ടി​ല്ല. ഇ​ത്ത​രം തൊ​ഴി​ലാ​ളി​​ക​ളെ ജോ​ലി​ക്കെ​ടു​ക്കു​ന്ന തൊ​ഴി​ലു​ട​മ​ക​ളും ഇ​തേ നി​യ​മ​പ്ര​കാ​ര​മു​ള്ള ശി​ക്ഷാ​ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി വ​രും. ​

ലൈ​സ​ൻ​സു​ള്ള ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്​​മെ​ന്‍റ് ഏ​ജ​ൻ​സി​ക​ളു​മാ​യി മാ​ത്ര​മേ ഇ​ട​പാ​ട്​ ന​ട​ത്താ​വൂ​വെ​ന്നും തൊ​ഴി​ലു​ട​മ​ക​ളോ​ട്​ മ​ന്ത്രാ​ല​യം അ​ഭ്യ​ർ​ഥി​ച്ചു. മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്​​സൈ​റ്റി​ലും സ​മൂ​ഹ മാ​ധ്യ​മ പേ​ജു​ക​ളി​ലും ലൈ​സ​ൻ​സു​ള്ള തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്​​മെ​ന്‍റ്​ ഏ​ജ​ൻ​സി​ക​ളു​ടെ പ​ട്ടി​ക പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ്​ ഇ​ത്ത​രം ഏ​ജ​ൻ​സി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​മാ​റാ​ത്തി​ക​ൾ​ക്കും നി​വാ​സി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള തൊ​​ഴി​ൽ ഉ​ട​മ​ക​ൾ​ക്ക്​ ഉ​റ​പ്പു​ള്ള​തും മി​ക​ച്ച​തു​മാ​യ സേ​വ​ന​ങ്ങ​ളാ​ണ്​ ഈ ​സ്ഥാ​പ​ന​ങ്ങ​ൾ ന​ൽ​കി​വ​രു​ന്ന​ത്. മേ​ഖ​ല​യി​ൽ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ 600590000 ന​മ്പ​റി​ൽ അ​റി​യി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:domestic workersUAEemployers
News Summary - domestic workers were caught working for others; UAE blocks files of 153 employers
Next Story