കാൽ നൂറ്റാണ്ട് തികയാൻ കാക്കുന്നില്ല; കാദർ ചെറൂപ്പ നാടണയുന്നു
text_fieldsകാദർ ചെറൂപ്പക്ക് അബൂദബി റുവൈസിൽ നൽകിയ യാത്രയയപ്പ്
ദുബൈ: സാമൂഹിക പ്രവർത്തകനും മർകസ് തൊഴിൽദാന ഗ്രൂപ്പായ മാക്കിെൻറ ജനറൽ സെക്രട്ടറിയുമായിരുന്ന അബ്ദുൽ ഖാദർ ചെറൂപ്പ നീണ്ട 24 വർഷത്തെ പ്രവാസജീവിതത്തിനു ശേഷം നാടണയുന്നു.
1996ൽ മർകസ് അഡ്നോക് ഗ്രൂപ്പിെൻറ ആദ്യബാച്ചിൽ യു.എ.യിലെത്തിയ അബ്ദുൽ ഖാദർ അബൂദബി, താരിഫ്, റുവൈസ് എന്നീ മേഖലകളിലെ അഡ്നോക് സർവിസ് സ്റ്റേഷനുകളിൽ അസിസ്റ്റൻറ് മാനേജർ, സൂപ്രണ്ട്, സൂപ്പർവൈസർ, ഒയാസിസ് സൂപ്രണ്ട് എന്നീ നിലകളിൽ ജോലി ചെയ്തിട്ടുണ്ട്.
ജീവകാരുണ്യ പ്രവർത്തനത്തിലും സാമൂഹിക പ്രവർത്തനത്തിലും സജീവമായിരുന്ന ഖാദർ ഐസിഎഫിെൻറയും മർകസ് പൂർവ വിദ്യാർഥി സംഘടനയായ ഓസ്മോയുടെയും പ്രധാന ഭാരവാഹിയായിരുന്നു. കോഴിക്കോട് ചെറൂപ്പ ആണുങ്ങഞ്ചേരി സ്വദേശിയാണ്.
സ്വന്തമായി ബിസിനസ് തുടങ്ങി ജീവകാരുണ്യ പ്രവർത്തനത്തിൽ സജീവമാകാനാണ് തീരുമാനം. അബുദബി റുവൈസിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ഹൈദർ മാസ്റ്റർ, ജാഫർ അംബായപൊയിൽ, അഫ്സർ തരകൻ, അബ്ദുബാവ ഇങ്ങാപ്പുഴ, ഇസ്മായിൽ റിപ്പൺ, ഷൗക്കത്തലി, മജീദ് അണ്ടോണ, അൻവർ, ഷഫീഖ്, മുഹമ്മദ് ഷാഫി, സൈനുൽ ആബിദീൻ കപ്പിക്കുഴിയിൽ, അജ്മൽ, അനീഷ്, ശറഫുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

