Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറോബോട്ടിക്...

റോബോട്ടിക് ശസ്ത്രക്രിയയിൽ സെഞ്ച്വറി നേട്ടവുമായി ഡോക്ടർ

text_fields
bookmark_border
റോബോട്ടിക് ശസ്ത്രക്രിയയിൽ സെഞ്ച്വറി നേട്ടവുമായി ഡോക്ടർ
cancel

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി ഹെ​ൽ​ത്ത് പോ​യ​ന്‍റ്​ ആ​ശു​പ​ത്രി​യി​ല്‍ 100ാമ​ത്തെ റോ​ബോ​ട്ടി​ക് ശ​സ്ത്ര​ക്രി​യ പൂ​ര്‍ത്തി​യാ​ക്കി ബ്രി​ട്ട​നി​ല്‍ നി​ന്നു​ള്ള ഡോ. ​ജൊ​നാ​ത​ന്‍ കോ​ണ്‍റോ​യി. കൗ​മാ​ര​ക്കാ​ര്‍ മു​ത​ല്‍ 84 വ​യ​സ്സ്​ വ​രെ​യു​ള്ള​വ​രി​ല്‍ വ​രെ​യാ​ണ് ഡോ. ​ജൊ​നാ​ത​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ റോ​ബോ​ട്ടി​ക് സ​ര്‍ജ​റി വി​ജ​യ​ക​ര​മാ​യി പൂ​ര്‍ത്തി​യാ​ക്കി​യ​ത്. പ്ര​മു​ഖ ഓ​ര്‍ത്തോ​പീ​ഡി​ക് റോ​ബോ​ട്ടി​ക് സ​ര്‍ജ​നാ​യ ഡോ. ​കോ​ണ്‍റോ​യി ഒ​രു​വ​ര്‍ഷം മു​മ്പാ​ണ് അ​തി​നൂ​ത​ന റോ​ബോ​ട്ടി​ക് സം​വി​ധാ​ന​മാ​യ ‘മാ​കോ’​യെ ഹെ​ൽ​ത്ത് പോ​യ​ന്‍റി​ലെ​ത്തി​ച്ച​ത്.

മു​ട്ട് ഭാ​ഗി​ക​മാ​യും പൂ​ര്‍ണ​മാ​യും മാ​റ്റി​വെ​ക്കു​ന്ന​തി​നും ഇ​ടു​പ്പ് മാ​റ്റി​വെ​ക്ക​ലി​നു​മെ​ല്ലാം ഈ ​സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു​ണ്ട്. പ​ര​മ്പ​രാ​ഗ​ത രീ​തി​യെ അ​പേ​ക്ഷി​ച്ച് റോ​ബോ​ട്ടി​ക് ശ​സ്ത്ര​ക്രി​യ വേ​ദ​ന കു​റ​ഞ്ഞ​താ​ണെ​ന്ന പ്ര​ത്യേ​ക​ത​യു​ണ്ട്. ഇ​ടു​പ്പെ​ല്ല്, മു​ട്ട് റോ​ബോ​ട്ടി​ക് ശ​സ്ത്ര​ക്രി​യ​യി​ലാ​ണ് ഡോ. ​കോ​ര്‍ണോ​യി ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സ​ന്ധി മാ​റ്റി​വെ​ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യി​ലും അ​ദ്ദേ​ഹം നി​പു​ണ​നാ​ണ്.

രോ​ഗി​യെ സി.​ടി സ്‌​കാ​നി​ന് വി​ധേ​യ​നാ​ക്കി​യ ശേ​ഷം ഡി​ജി​റ്റ​ല്‍ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് ത്രി​മാ​ന രൂ​പം നി​ര്‍മി​ക്കു​ക​യാ​ണ് ചെ​യ്യു​ക. റോ​ബോ​ട്ടി​ക് സ​ര്‍ജ​റി​യി​ല്‍ ആ​ശു​പ​ത്രി കാ​ഴ്ച​വെ​ക്കു​ന്ന മി​ക​വ് എ​മി​റേ​റ്റി​നു​പു​റ​മെ യു.​എ​സ്, കു​വൈ​ത്ത്, ഈ​ജി​പ്ത് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന​ട​ക്കം രോ​ഗി​ക​ള്‍ ചി​കി​ത്സ​തേ​ടി എ​ത്തു​ന്ന​തി​നു കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ഇ​ടു​പ്പ് മാ​റ്റി​വെ​ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​യ 15കാ​ര​നാ​ണ് പ്രാ​യം​കു​റ​ഞ്ഞ രോ​ഗി. പ്രാ​യം കൂ​ടി​യ​ത് മു​ട്ട് മാ​റ്റി​വെ​ക്ക​ലി​നു വി​ധേ​യ​നാ​യ 84കാ​ര​നും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Doctorrobotic surgeryAchievement
News Summary - Doctor with century achievement in robotic surgery
Next Story