ഡോക്ടർ ലൈവ് സംഘടിപ്പിച്ചു
text_fieldsഅൽഐൻ: പ്രവാസികളുടെ ജീവകാരുണ്യ പ്രവർത്തനത്തിനും കലാസാംസ്കാരിക പ്രവർത്തനത്തിനും ഊന്നൽ നൽകി പ്രവർത്തിക്കുന്ന നമ്മൾ പ്രവാസികൾ കൂട്ടായ്മ ഡോക്ടർ ലൈവ് സംഘടിപ്പിച്ചു.
ഇഖ്ബാൽ തെയ്യം പാറ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വനിതാ വിങ് പ്രസിഡന്റ് സുമ ആറ്റിങ്ങൽ അധ്യക്ഷതവഹിച്ചു. ഡോ. ആർ. സീമ (ഗവ. മെഡിക്കൽ ഓഫിസർ) പ്രവാസികളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന പ്രഷർ, ഷുഗർ, കൊളസ്ട്രോൾ എന്നിവയെക്കുറിച്ച് ക്ലാസെടുത്തു. റജീന മലപ്പുറം, റസീന ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. വനിതാ വിങ് സെക്രട്ടറി വാഹിദാ പൊട്ടിക്കല്ല് സ്വാഗതവും ട്രഷറർ സൗദാ സിദ്ദീഖ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

