ഡോക്ടർ കുടുംബങ്ങളുടെ ആരോഗ്യ കാർണിവൽ ആവേശമായി
text_fieldsദുബൈ: യു.എ.ഇ യിലെ മലയാളി ഡോക്ടര്‍മാരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ആൻറ് ഡെൻറല്‍ ഗ്രാജുവറ്റ്‌സ് (എ.കെ.എം.ജി എമിരേറ്റ്സ്) ഡോക്ടര്‍മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ഹെല്‍ത്ത് കാര്‍ണിവല്‍ ഒരുക്കി. നമ്മുടെ ആരോഗ്യം തന്നെ നമ്മുടെ സമ്പത്ത് എന്ന് പ്രതിജ്ഞയെടുത്തായിരുന്നു തുടക്കം. ജനങ്ങളുടെ ആരോഗ്യം പരിപാലിക്കുന്ന ഡോക്ടർമാരുടെ ആരോഗ്യം വര്‍ദ്ധിച്ച ജോലിഭാരം, മാനസിക സംഘര്‍ഷം, ഉറക്കക്കുറവ്, പതിവായ വ്യായാമമില്ലായ്മ എന്നിവയെല്ലാം മൂലം പ്രതിസന്ധിയിലാവുന്നു എന്ന തിരിച്ചറിവിലാണ് ഇത്തരമൊരു ഉദ്യമം.
വിദഗ്ദ്ധര്‍ നയിച്ച യോഗ, സൂമ്പ ഡാന്‍സ്, എയറോബിക്സ്, ആരോഗ്യദായക ലഘുഭക്ഷണ പാചകമത്സരം, പാചക ക്ലാസ്, ചിത്രരചന, പോസ്റര്‍ ഡിസൈനിംഗ്, ഉപന്യാസ-പ്രസംഗ മത്സരങ്ങള്‍ എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികളാണ് അരങ്ങേറിയത്. ഡോ.ജമാലുദീന്‍ അബൂബർ ചിരിയോഗയും ഡോ.രജുല്‍ മട്കര്‍ പാചക ക്ലാസും ഡോ. ശ്രീകല ശ്രീഹരി ചർച്ചയും ഡോ.വന്ദന ബിന്ദു ക്വിസ് മത്സരവും നയിച്ചു. ഡോ. ബിജു ഇട്ടിമാണി പ്രഥമശുശ്രൂഷാ ക്ലാസെടുത്തു.കായിക ക്ഷമതാ മത്സരങ്ങളും മിനി അത്ലറ്റിക് മീറ്റും ആവേശകരമായി.
എ.കെ.എം.ജി ഭാരവാഹികളായ ഡോ.വി.എസ്.ഹനീഷ് ബാബു , ഡോ.ചിത്ര ഷംസുദ്ദീന്‍ ഡോ.ഫിറോസ് ഗഫൂര്‍ ഡോ ജോര്‍ജ്ജ് ജേക്കബ് തുടങ്ങിയവർ കാര്‍ണിവലിനു നേതൃത്വം നല്‍കി.
പ്രസിഡൻറ് ഡോ.വി.എസ്.ഹനീഷ് ബാബു, സെക്രട്ടറി ജനറൽ ഡോ.ചിത്ര ഷംസുദ്ദീന്‍ , ട്രഷറർ ഡോ.ഫിറോസ് ഗഫൂര്‍, നിയുക്ത പ്രസിഡൻറ് ഡോ ജോര്‍ജ്ജ് ജേക്കബ്, ഡോ പ്രേം കുരിയാക്കോസ് , ഡോ.ആരിഫ് കണ്ടോത് , ഡോ. നിര്‍മല രഘുനാഥന്‍, ഡോ സഫറുല്ല ഖാന്‍ , ഡോ സണ്ണി കുര്യന്‍,ഡോ സിറാജുദ്ദിന്‍, ഡോ രാധാകൃഷ്ണന്‍ , ഡോ. മനോജ് മാത്യു, ഡോ ജമാല്‍ അബൂബക്കര്‍, ഡോ നീത സലാം,ഡോ.സജിത് ഭാസ്കര്‍, ഡോ.സംഗീത് കൃഷ്ണന്‍, ഡോ.ബിനു ശശിധരന്‍, ഡോ. അബ്രഹാം, ഡോ.ജോർജ് ജോസഫ്, ഡോ.ഷിജു, ഡോ. സുരേഷ് എന്നിവര്‍ കാര്‍ണിവലിനു നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
