Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാഹനങ്ങൾക്കുപിന്നിൽ പാർക്ക് ചെയ്യാൻ നോക്കണ്ട

text_fields
bookmark_border
മുന്നറിയിപ്പുമായി അജ്മാൻ പൊലീസ്
വാഹനങ്ങൾക്കുപിന്നിൽ പാർക്ക് ചെയ്യാൻ നോക്കണ്ട
cancel

അജ്മാന്‍: വാഹനങ്ങൾക്ക് പിന്നിൽ പാർക്ക് ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി അജ്മാൻ പൊലീസ്. ഇത്തരം നടപടി മറ്റുള്ളവരെ തടസ്സപ്പെടുത്തുന്നതിനും കാലതാമസം വരുത്തുന്നതിനും കാരണമാക്കുന്നതായും ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്നും പൊലീസ് അറിയിച്ചു.

വാഹനങ്ങൾക്ക് പിന്നിൽ പാർക്ക് ചെയ്യുന്നതുമൂലം നിരവധിപേര്‍ക്ക് നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളെ തുടര്‍ന്ന് പരാതി ഉയർന്ന സാഹചര്യത്തിലാണ് പൊലീസ് നടപടിയുമായി രംഗത്തുവന്നത്. ഇത്തരം നിയമലംഘനങ്ങള്‍ക്ക് 500 ദിർഹം പിഴ ഈടാക്കുമെന്ന് അജ്മാന്‍ പൊലീസ് അറിയിച്ചു. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി പ്രത്യേകം സ്ഥലം നിശ്ചയിച്ചിട്ടും കൃത്യമായി പാര്‍ക്ക് ചെയ്തവരുടെ പിറകില്‍ മാര്‍ഗ തടസ്സമുണ്ടാക്കുന്നവര്‍ ചെയ്യുന്നത് കടുത്ത നിയമലംഘനമാണ് എന്ന വിലയിരുത്തലിലാണ് ഈ നടപടി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story