Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘വാഹനങ്ങളില്‍നിന്ന്...

‘വാഹനങ്ങളില്‍നിന്ന് മാലിന്യം എറിയരുത്’; 1000 ദിര്‍ഹം പിഴയും ആറ് ബ്ലാക്ക് പോയന്‍റും

text_fields
bookmark_border
‘വാഹനങ്ങളില്‍നിന്ന് മാലിന്യം എറിയരുത്’; 1000 ദിര്‍ഹം പിഴയും ആറ് ബ്ലാക്ക് പോയന്‍റും
cancel

അബൂദബി: ഓടുന്ന വാഹനങ്ങളില്‍നിന്ന് റോഡുകളിലേക്കും പൊതുസ്ഥലങ്ങളിലേക്കും മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി അബുദബി പൊലീസ്.

നിയമലംഘകര്‍ക്ക് 1000 ദിര്‍ഹം പിഴയും ഡ്രൈവിങ് ലൈസന്‍സില്‍ ആറ് ബ്ലാക്ക് പോയന്‍റും ചുമത്തുമെന്ന് അധികൃതര്‍ അറിയിച്ചു. യു.എ.ഇ. ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 71 പ്രകാരമാണ് ശിക്ഷാനടപടി. സുരക്ഷിതമായ ഡ്രൈവിങ് സംസ്‌കാരം വളര്‍ത്തിയെടുക്കാനുള്ള ബോധവല്‍ക്കരണ കാമ്പയിന്‍റെ ഭാഗമായി, വാഹനങ്ങളില്‍നിന്ന് മാലിന്യം പുറത്തേക്ക് എറിയുന്നതിന്‍റെ ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു.മോണിറ്ററിങ് ആന്‍ഡ് കണ്‍ട്രോള്‍ സെന്‍ററുമായി സഹകരിച്ച് റോഡുകളിലെ അത്യാധുനിക നിരീക്ഷണ കാമറകള്‍ വഴിയാണ് ഇത്തരം നിയമലംഘനങ്ങള്‍ കണ്ടെത്തുന്നത്. റോഡുകളില്‍ മാലിന്യം നിക്ഷേപിക്കുന്നത് പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നതിനൊപ്പം നഗരത്തിന്‍റെ ഭംഗിയെയും പൊതുജനാരോഗ്യത്തെയും ബാധിക്കുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - ‘Do not throw garbage from vehicles’; Dh1,000 fine and six black points
Next Story