എൻജിൻ ഓഫാക്കാതെ വാഹനം നിർത്തി പുറത്തുപോകരുത്
text_fieldsഅബൂദബി: എൻജിൻ ഓഫാക്കാതെ വാഹനങ്ങളിൽനിന്ന് ഇറങ്ങിപ്പോവുന്ന ഡ്രൈവർമാർക്ക് താക്കീതുമായി അബൂദബി പൊലീസ്. കാർ സ്റ്റാർട്ട് ചെയ്ത ശേഷം ഷോപ്പിങ്ങിനും എ.ടി.എമ്മുകളിലും നമസ്കരിക്കാനും കടകളിൽ സാധനം വാങ്ങാനുമൊക്കെ പോവുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
ഇത്തരം സാഹചര്യങ്ങളിൽ വാഹനം മോഷണം പോകുന്നതടക്കമുള്ള പ്രശ്നങ്ങളും ഉണ്ടാകുന്നുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. സ്റ്റാർട്ടാക്കിയിടുന്ന വാഹനങ്ങളിൽ കുട്ടികളെ ഇരുത്തി പോകുന്നത് വിഷവാതകം ശ്വസിച്ചും വേനൽക്കാലത്ത് കൊടുംചൂട് താങ്ങാനാകാതെയും ജീവൻ അപകടത്തിലായേക്കാമെന്നും പൊലീസ് പറഞ്ഞു. ഇത്തരം നടപടികൾക്കെതിരായ ബോധവത്കരണം തുടരുമെന്ന് ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് ആവർത്തിച്ചു.
നിരോധിത മേഖലകളിൽ വാഹനം പാർക്ക് ചെയ്യരുത്. റോഡിൽ വാഹനം നിർത്തേണ്ട അവസ്ഥ ഉണ്ടായാൽ ഗതാഗത സുരക്ഷ ഉറപ്പുവരുത്തുന്ന മുൻകരുതൽ നടപടികൾ സ്വീകരിക്കണം. വാഹനം മുന്നോട്ടുനീങ്ങില്ലെന്ന വിശ്വാസത്തിൽ എൻജിൻ സ്റ്റാർട്ടിങ്ങിൽ ഇട്ടശേഷം പുറത്തിറങ്ങിപ്പോകുന്ന ഡ്രൈവർമാർക്ക് 500 ദിർഹം പിഴ ചുമത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

