മാഞ്ഞുപോകരുത് ഇൗ കുഞ്ഞു പുഞ്ചിരിയും
text_fieldsദുബൈ: ഒരു കുഞ്ഞുചിരി മാഞ്ഞുപോകാതിരിക്കാൻ 80 ലക്ഷം ദിർഹമിെൻറ ചികിത്സയൊരുക്കുമ്പോൾ ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദിെൻറ മനസ്സ് നിറയെ ഒരു സ്നേഹനിധിയായ പിതാവിെൻറ കരുതലായിരിക്കാം. പണത്തിെൻറ മൂല്യത്തേക്കാളേറെ കുഞ്ഞുമുഖത്ത് പാൽപുഞ്ചിരി വിരിഞ്ഞുകാണാനായിരുന്നു ശൈഖ് മുഹമ്മദ് ആഗ്രഹിച്ചതും. ഇതിലൂടെ ലോകത്തിന് വലിയൊരു സന്തോഷം പകർന്ന ഭരണാധികാരിക്ക് മുന്നിലേക്ക് കണ്ണീരണിഞ്ഞ അഭ്യർഥനയുമായി മറ്റൊരു മാതാവ് കൂടിയെത്തുകയാണ്.
ഐഷ ഹസൻ എന്ന 16 മാസം പ്രായമുള്ള പെൺകുഞ്ഞിെൻറ ജീവൻ രക്ഷിണമെന്നാവശ്യപ്പെട്ടാണ് മാതാവ് സോഷ്യൽമീഡിയയിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇറാഖിലെ കുഞ്ഞിന് ബാധിച്ച അതേ രോഗവുമായി (മസ്കുലർ അട്രോഫി) മല്ലിട്ട് കഴിയുന്ന കുഞ്ഞു ഐഷയുടെ ഐ.സി.യുവിലെ ചിത്രവും വീഡിയോയിൽ കാണാം. എെൻറ കുഞ്ഞ് ഇപ്പോഴും മെഡിക്കൽ ടീമിന്റെ സഹായത്തോടെയാണ് ശ്വസിക്കുന്നത്, അവളെ ഇതുവരെ വെൻറിലേറ്ററിലേക്ക് മാറ്റിയിട്ടില്ല. വെൻറിലേറ്റർ വഴിയും അവൾക്ക് ശ്വസിക്കാൻ കഴിയില്ലെന്നാണ് മെഡിക്കൽ സംഘം പറയുന്നത്. അവളുടെ ജീവൻ രക്ഷിക്കാൻ വിലയേറിയ മരുന്ന് കൂടിയേ തീരൂ -ഐഷയുടെ മാതാവ് പറയുന്നു.
ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, യു.എ.ഇ ഉപ സർവസൈന്യാധിപനും അബൂദബി കിരീടവകാശിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, ദുബൈ കിരീടവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് റാശിദ് ആൽ മക്തൂം എന്നിവരെ ടാഗ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

