മഴക്കാഴ്ചകള്‍ ആസ്വദിക്കേണ്ട; പണി കിട്ടും, നിയമത്തില്‍ പുതിയ ആര്‍ട്ടിക്കിളുകള്‍
text_fieldsറാസല്‍ഖൈമ: അസ്ഥിര കാലാവസ്ഥ മുന്നറിയിപ്പ് അവഗണിച്ച് വാദികളിലും മലനിരകളിലും മഴക്കാഴ്ചകള്‍ ആസ്വദിക്കാനിറങ്ങുന്നവര്ക്ക് മുന്നറിയിപ്പുമായി റാക് ആഭ്യന്തര മന്ത്രാലയം. മഴ വര്‍ഷിക്കുന്ന സമയങ്ങളില്‍ വിനോദയാത്രകള്‍ പാടില്ലെന്നും സ്വയം അപകടം വരുത്തിവെക്കുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.
വ്യക്തികളുടെയും സമൂഹത്തിന്റെയും സുരക്ഷ മുന്‍നിര്‍ത്തി മൂന്നു പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നതായും റാക് പൊലീസ് വ്യക്തമാക്കി. നിലവിലുള്ള നിയമങ്ങളില്‍ മൂന്നു പുതിയ ആര്‍ട്ടിക്കിളുകള്‍കൂടി ചേര്‍ത്തതായും അധികൃതര്‍ അറിയിച്ചു. ആര്‍ട്ടിക്കിള്‍ 226/2023 പ്രകാരം അസ്ഥിര കാലാവസ്ഥ മുന്നറിയിപ്പ് അവഗണിച്ച് ഡാമുകള്‍, വാദികള്‍, മലനിരകള്‍ എന്നിവിടങ്ങളിലെത്തുന്ന വാഹനങ്ങള്‍ക്ക് 1000 ദിര്‍ഹം പിഴയും ആറ് ബ്ലാക്ക് പോയന്റുകളും ശിക്ഷ ചുമത്തും.
200/2023 പ്രകാരം മലവെള്ളപ്പാച്ചില്‍ അവഗണിച്ച് സാഹസിക വിനോദത്തിലേര്പ്പെടുന്നവര്ക്ക് 2000 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയന്റുകളും 60 ദിവസം വാഹനം പിടിച്ചെടുക്കലുമാണ് ശിക്ഷ.
അസ്ഥിര കാലാവസ്ഥ സമയങ്ങളില്‍ രക്ഷാ-സമാധാന സേനാംഗങ്ങള്‍ തിരക്കുപിടിച്ച സേവനപ്രവൃത്തികളിലായിരിക്കും. ഈ സമയം മഴക്കാഴ്ചകള്‍ കാണാനെത്തി അപകടം മുന്നില്‍കണ്ട് സഹായം അഭ്യര്‍ഥിക്കുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയന്റുകളും 60 ദിവസം വാഹനം പിടിച്ചെടുക്കലുമാണ് പുതിയ ആര്‍ട്ടിക്കിളുകള്‍ പ്രകാരമുള്ള ശിക്ഷയെന്നും റാക് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

