Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതളർന്നുപോകരുത്​;...

തളർന്നുപോകരുത്​; 'തുണയായി ഒരു കൂട്ടം ചെറുപ്പമുണ്ട്'

text_fields
bookmark_border
തളർന്നുപോകരുത്​; തുണയായി ഒരു കൂട്ടം ചെറുപ്പമുണ്ട്
cancel

അജ്‌മാൻ: കോവിഡ് രണ്ടാംതരംഗ കാലത്ത് പ്രതിസന്ധികളിൽ അകപ്പെട്ട് പോകുന്ന പ്രവാസികൾക്ക് സ്നേഹ സ്പർശവുമായി യൂത്ത് ഇന്ത്യ. 'തുണയായി ഒരുകൂട്ടം ചെറുപ്പമുണ്ട്' എന്ന തലക്കെട്ടിലാണ്​ പ്രവാസികൾക്ക്​ ആശ്വാസത്തി​െൻറ കൈത്താങ്ങ്​ ഒരുക്കുന്നത്​.

ജീവിത പ്രതിസന്ധിയും സാമ്പത്തികവും മാനസികവുമായ പിരിമുറുക്കവും മൂലം ആത്മഹത്യ പോലുള്ള നടപടികളിലേക്ക് എത്തപ്പെടുന്ന സഹജീവികൾക്ക് വിദഗ്​ധരുമായി സംസാരിക്കാനും മനക്കരുത്ത്​ നേടാനും അവസരമൊരുക്കുന്നതാണ്​ പദ്ധതി. 'ഗൾഫ്​ മാധ്യമ'ത്തി​െൻറയും ഹിറ്റ്​ എഫ്​.എമി​െൻറയും പിന്തുണയോടെയാണ്​ പദ്ധതി​. ജീവിതം വഴിമുട്ടിയവർക്ക്​ ആവശ്യമായ മെഡിക്കൽ കൗൺസലിങ്​ ഒരുക്കുകയാണ് യൂത്ത് ഇന്ത്യ ചെയ്യുന്നത്. ഇത്തരം പ്രതിസന്ധികളിൽ അകപ്പെടുന്നവർ യൂത്ത് ഇന്ത്യയുടെ വാട്സ്​ആപ് നമ്പറിൽ ബന്ധപ്പെട്ടാൽ ഈ മേഖലയിലെ പ്രമുഖർ, വിദഗ്​ധന്മാർ എന്നിവരുടെ സേവനം ഓൺലൈൻ വഴി ലഭ്യമാക്കും.

സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് നേരിട്ട് ആശുപത്രിയിൽ എത്തിക്കുന്നതടക്കം സൗകര്യം ഒരുക്കും. കോവിഡ് ആരംഭകാലത്ത് യൂത്ത് ഇന്ത്യയുടെ സഹകരണത്തോടെ ഒരുക്കിയ 'ഡോക്ടർ ഓൺ ലൈവ്' പദ്ധതിക്ക് മികച്ച പ്രതികരണം ലഭിച്ചിരുന്നു. ആവശ്യക്കാർ ബന്ധപ്പെടേണ്ട വാട്സ്​ആപ് നമ്പർ: 054 768 9717.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:youth india
News Summary - Do not be discouraged; ‘There is a group of young people to help’
Next Story