അഷ്‌റഫ് താമരശേരിക്ക് ഡിലിറ്റ്
text_fieldsഅജ്മാൻ: യു.എ.ഇ യിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും പ്രവാസി ഭാരതി അവാർഡ് ജേതാവുമായ അഷറഫ് താമരശേരിക്ക് അമേരിക്കയിലെ ഹവായിൽ പ്രവർത്തിക്കുന്ന കിംഗ്‌സ് യൂണിവേഴ്‌സിറ്റി ഡിലിറ്റ് നൽകി ആദരിച്ചു. പതിനാലു വർഷത്തിലേറെയായി യു.എ.ഇ യിൽ നിന്നും മരണപ്പെട്ട നാലായിരത്തോളം പ്രവാസികളുടെ മൃതദേഹങ്ങൾ സ്വദേശത്തേക്ക് കയറ്റി അയക്കുന്നതിന് നൽകിയ സേവനം മുൻ നിർത്തിയാണ് ഡിലിറ്റ് നൽകിയത്. കിംഗ്‌സ് യൂനിവേഴ്‌സിറ്റി ചെെന്നയിൽ സംഘടിപ്പിച്ച ചടങ്ങിൽ കിംഗ്‌സ് യൂനിവേഴ്‌സിറ്റി പ്രസിഡൻറ് ഡോ. സെൽവിൻ കുമാർ സർട്ടിഫിക്കറ്റ് കൈമാറി.
യു.എ.ഇ യിൽ നിന്നു തന്നെയുള്ള പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ യൂസഫ് കാരക്കാട്, സിനിമാ താരങ്ങളായ സിതാര, വി.എം. റിയാസ്, റിയാദിലെ അൽ യാസ്മീൻ ഇൻറർനാഷ്ണൽ സ്കൂൾ പ്രിൻസിപ്പാൾ റഹ്മത്തുള്ള, അടക്കം സമൂഹത്തിൽ പ്രവർത്തന മികവ് തെളിയിച്ച മറ്റു പതിമൂന്ന് പേർക്കും ചടങ്ങിനോടനുബന്ധിച്ച് ഡിലിറ്റ് ബിരുദം നൽകി. മുപ്പത്തഞ്ചോളം രാജ്യങ്ങളിലെ പ്രവാസികളുടെ നാലായിരത്തോളം മൃതദേഹം ഈ കാലയളവിൽ അഷ്‌റഫ് താമരശേരിയുടെ ശ്രമഫലമായി യു.എ.ഇ യിൽ നിന്നും നാട്ടിലേക്ക് അയച്ചിട്ടുണ്ട്. വി.എം. സേവ്യർ ഐ.എ.എസ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. മിഡിൽ ഇൗസ്റ്റ് കോഡിനേറ്റർ അമാനുള്ള വടക്കാങ്ങര സ്വാഗതവും ഉബൈദ് എടവണ്ണ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
