Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅമ്മ കാത്തിരുന്നു;...

അമ്മ കാത്തിരുന്നു; ഒറ്റയാൾ വിമാനത്തിൽ ആറുവയസുകാരി അബൂദബിയിൽ എത്തി

text_fields
bookmark_border
അമ്മ കാത്തിരുന്നു; ഒറ്റയാൾ വിമാനത്തിൽ ആറുവയസുകാരി അബൂദബിയിൽ എത്തി
cancel
camera_alt??????????????? ??? ??????? ?????????????

ദുബൈ: സജിതക്ക്​ പറയാനുള്ളത്​ പോരാട്ടത്തി​​​െൻറ കഥയാണെങ്കിൽ ദിയമോൾക്ക്​ പറയാനുള്ളത്​ സുന്ദരമായ ഒരു യാത്രയെ​ കുറിച്ചാണ്​. അബൂദബിയിലെ വീട്ടിലിരുന്ന്​ അ​മ്മ നടത്തിയ വീഡിയോ കോൾ പോരാട്ടത്തിനൊടുവിൽ ദിയ മരിയ എന്ന ആറ്​ വയസുകാരി ചെന്നെയിൽനിന്ന്​ അബൂദബിയിലേക്ക്​ പറന്നെത്തി. അതും, മറ്റ്​ യാത്രക്കാരൊന്നുമില്ലാതെ ഒറ്റയാൾ വിമാനത്തിൽ. 

ഉറങ്ങിയും കളിച്ചും രസിച്ചുല്ലസിച്ച നാല്​ മണിക്കൂർ വിമാന യാത്രക്കൊടുവിൽ നാല്​ മാസത്തിന്​ ശേഷം അമ്മയുടെയും അഛ​​​െൻറയും ചാരത്തെത്തിയ സന്തോഷത്തിലാണ്​ തൃശൂർ ചാലക്കുടി പോട്ട സ്വദേശി പോളിയുടെയും സജിതയു​െടയും മകൾ ദിയ. 

നാല്​ മാസമായി നാട്ടിലകപ്പെട്ട്​ പോയ മകളെ തിരിച്ചെത്തിക്കാനുള്ള ഓട്ടത്തിലായിരുന്നു യു.എ.ഇയിലെ നഴ്​സായ സജിത. കോവിഡ്​ തീർത്ത വിലക്കുകളുടെയും നിബന്ധനകളുടെയും കുരുക്കിൽപെട്ട്​ യാത്ര നീണ്ടെങ്കിലും ശനിയാഴ്​ച ഉച്ചക്ക്​ 2.55ന്​ ചെന്നൈയിൽ നിന്ന്​ പുറപ്പെട്ട ഇത്തിഹാദ്​ വിമാനത്തിൽ ടിക്കറ്റ്​ കിട്ടി. 

ചെന്നൈ മുഗപ്പേര്​ വെസ്​റ്റിലെ കുടുംബവീട്ടിൽ നിന്ന്​ കുട്ടിയുമായി വിമാനത്താവളത്തി​ൽ എത്തിയപ്പോഴാക​ട്ടെ, അധികൃതർ അകത്തേക്ക്​ പ്രവേശിക്കാൻ അനുവദിച്ചില്ല. യു.എ.ഇ അധികൃതർ നിർദേശിച്ച കോവിഡ്​ പരിശോധന കേന്ദ്രത്തിൽ നിന്നുള്ള ഫലം വേണമെന്നും മറ്റ്​ യാത്രക്കാരോടെല്ലാം വരേണ്ടെന്ന്​ ഫോണിൽ വിളിച്ച്​ അറിയിച്ചതായും പ്രവേശന കവാടത്തിലെ സുരക്ഷ ഉദ്യോഗസ്​ഥർ പറഞ്ഞു. സജിതയുടെ അമ്മയുടെ ഫോണിലേക്കും വിമാനത്താവളത്തിൽ നിന്ന്​ വിളി വന്നിരുന്നെങ്കിലും ‘ഭാഗ്യം​’ കൊണ്ട്​ ഫോൺ എടുത്തില്ല. അധികൃതർ നിലപാടിൽ ഉറച്ചുനിന്നതോടെ സജിത വീഡിയോ കോളിൽ ഇവരുമായി സംസാരിച്ചു. 

ആഗസ്​റ്റ്​ ഒന്നിന്​ ശേഷം മാത്രമാണ്​ ഈ നിയമം ബാധകമാവുക എന്നും 12 വയസിൽ താഴെയുള്ള കുട്ടികൾക്ക്​ കോവിഡ്​ പരിശോധന വേണ്ടെന്ന്​ യു.എ.ഇ അറിയിച്ചിട്ടു​െ​ണ്ടന്നും ഇവ​രോട്​ പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്​ഥരും വിമാനത്താവള അധികൃതരും യു.എ.ഇ അധികൃതരും ഇത്തിഹാദ്​ സംഘവുമായി നടത്തിയ മണിക്കൂറുകൾ നീണ്ട മാരത്തൺ വീഡിയോ കോൾ ചർച്ചക്കൊടുവിലാണ്​ ദിയമോ​ളുടെ യാത്രക്ക്​ അനുമതി ലഭിച്ചത്​. മറ്റ്​ യാത്രക്കാരോടെല്ലാം വരേണ്ടതില്ല എന്ന്​ പറഞ്ഞതിനാൽ ഒറ്റക്കായിരുന്നു യാത്ര. 

നാല്​ മണിക്കൂർ നീണ്ട യാത്രക്കൊടുവിൽ വൈകുന്നേരം 5.45ന്​ അബൂദബിയിൽ വിമാനമിറങ്ങി. എയർപോർട്ടിന്​ പുറത്തു കാത്തുനിന്ന രക്ഷിതാക്കളുടെ പക്കലേക്ക്​ ഇത്തിഹാദ്​ ജീവനക്കാർ തന്നെയാണ്​ ദിയയെ എത്തിച്ചത്​. 

മാർച്ച്​ പത്തിനാണ്​ അബൂദബി ബ്രൈറ്റ്​ റൈഡേഴ്​സ്​ സ്​കൂളിലെ ഒന്നാം ക്ലാസ്​ വിദ്യാർഥിയായ ദിയ വല്യച്ചനൊപ്പം നാട്ടിലേക്ക്​ തിരിച്ചത്​. ഒരുമാസം കഴിഞ്ഞ്​ തിരിച്ചുവരാനായിരുന്നു പദ്ധതി. നാട്ടിൽ ഒറ്റക്കായ ദിയയും മോളെ പിരിഞ്ഞിരുന്ന മാതാപിതാക്കളും മനസംഘർഷത്തിലായിരുന്നു. ഇതിനിടെ, നാട്ടിൽ അകപ്പെട്ടുപോയ മക്കളെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട്​ യു.എ.ഇയിലെ അമ്മമാർ തുടങ്ങിയ takemetomom കാമ്പയിനിലും സജിത പങ്കാളിയായി. 

ഓരോ വിമാനക്കമ്പനികൾക്കും ഓരോ നിയമം ആണെന്നും എല്ലാവരും ​ഒരേ നിയമം പിന്തുടർന്നാൽ ആശയക്കുഴപ്പം ഒഴിവാക്കാൻ കഴിയുമെന്നും സജിത പറഞ്ഞു. ഇത്തിഹാദ്​ അധികൃതരുടെ ഇടപെടലാണ്​ യാത്ര എളുപ്പമാക്കിയത്​. നാട്ടിലെ വിമാനത്താവളങ്ങളിലുള്ളവർ നിയമങ്ങളെ കുറിച്ച്​ ബോധവാൻമാരായിരിക്കണമെന്നും അനുഭവത്തി​​​െൻറ വെളിച്ചത്തിൽ സജിത പറയുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaiDiyachalakkudyKerala News
News Summary - diya reached abu dhabi -uae news
Next Story