Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​ല​ബാ​ർ ഗോ​ൾ​ഡി​ൽ...

മ​ല​ബാ​ർ ഗോ​ൾ​ഡി​ൽ ദീ​പാ​വ​ലി ഓ​ഫ​ർ; സ്വ​ർ​ണനാ​ണ​യം സ​മ്മാ​നം

text_fields
bookmark_border
മ​ല​ബാ​ർ ഗോ​ൾ​ഡി​ൽ ദീ​പാ​വ​ലി ഓ​ഫ​ർ; സ്വ​ർ​ണനാ​ണ​യം സ​മ്മാ​നം
cancel

ദു​ബൈ: മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സ് ദീ​പാ​വ​ലി​യോ​ട​നു​ബ​ന്ധി​ച്ച്​ ഉ​ത്സ​വ സീ​സ​ണ്‍ ഓ​ഫ​റു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. ന​വം​ബ​ര്‍ ഒ​മ്പ​ത് മു​ത​ല്‍ 11 വ​രെ 3,000 ദി​ർ​ഹം വി​ല​യു​ള്ള സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​മ്പോ​ള്‍ സൗ​ജ​ന്യ സ്വ​ർ​ണ​നാ​ണ​യം നേ​ടാം. ജി.​സി.​സി, ഫാ​ര്‍ ഈ​സ്റ്റ്, യു.​എ​സ്.​എ, യു.​കെ എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​ല്ലാ മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ഔ​ട്ട്​​ലെ​റ്റു​ക​ളി​ലും ഓ​ഫ​ര്‍ ല​ഭ്യ​മാ​കും.

3,000 ദി​ർ​ഹ​ത്തി​നോ അ​തി​നു​മു​ക​ളി​ലോ വി​ല​യു​ള്ള വ​ജ്രാ​ഭ​ര​ണ​ങ്ങ​ളും അ​മൂ​ല്യ ര​ത്നാ​ഭ​ര​ണ​ങ്ങ​ളും വാ​ങ്ങു​മ്പോ​ഴും ഓ​ഫ​ർ ല​ഭ്യ​മാ​ണ്. ഉ​ത്സ​വ സീ​സ​ണി​നോ​ട​നു​ബ​ന്ധി​ച്ച് പു​റ​ത്തി​റ​ക്കി​യ ഫെ​സ്റ്റീ​വ് ജ്വ​ല്ല​റി ക​ല​ക്ഷ​നെ​ക്കു​റി​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ളി​ല്‍നി​ന്ന് മി​ക​ച്ച പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്ന് മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സ് ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ ഓ​പ​റേ​ഷ​ന്‍സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ഷം​ലാ​ല്‍ അ​ഹ​മ്മ​ദ് പ​റ​ഞ്ഞു.

ധ​ന്തേ​രാ​സ് ദി​ന​ത്തി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് എ​ല്ലാ ഷോ​റൂ​മു​ക​ളും രാ​വി​ലെ 8.30 മു​ത​ല്‍ പ്ര​വ​ര്‍ത്തി​ക്കും. സ്വ​ർ​ണ​വി​ല​യി​ലെ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ളു​ടെ സാ​ഹ​ച​ര്യ​ത്തി​ല്‍ ദീ​പാ​വ​ലി വ​രെ സ്വ​ര്‍ണ​വി​ല ത​ട​യാ​ന്‍ ഗോ​ള്‍ഡ് റേ​റ്റ് പ്രൊ​ട്ട​ക്ഷ​ന്‍ ഓ​ഫ​റും പ്ര​ഖ്യാ​പി​ച്ചു. ഇ​ത​നു​സ​രി​ച്ച് സ്വ​ര്‍ണം വാ​ങ്ങു​മ്പോ​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ഏ​റ്റ​വും കു​റ​ഞ്ഞ വി​ല ഉ​റ​പ്പാ​ക്കാ​ന്‍ സാ​ധി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malabar GoldDiwali
News Summary - Diwali Offer in Malabar Gold
Next Story