ദീപാവലി; സ്വർണ നിക്ഷേപകരെ ആകർഷിച്ച് ഒ ഗോൾഡ്
text_fieldsദുബൈ:വിജയത്തിന്‍റെ ആഘോഷമായ ദീപാവലിയും ധന്തേരാസും അടുക്കുമ്പോൾ, സമ്പത്തിന്‍റെയും സമൃദ്ധിയുടെയും സുരക്ഷയുടെയും പ്രതീകമായി സ്വർണം വീണ്ടും ഉത്സവ ഷോപ്പിങ്ങിൽ സ്ഥാനം പിടിക്കുകയാണ്.
പരമ്പരാഗതമായി ഉത്സവ സീസണുകളിൽ കുടുംബങ്ങൾ സ്വർണം വാങ്ങുന്നതിനായി ജ്വല്ലറികളിലേക്ക് പോകുന്നത് പതിവ് കാഴ്ചയാണ്. ഇതു മൂലം പലപ്പോഴും ഷോറൂമുകളിൽ നീണ്ട വരി തന്നെയുണ്ടാകാറുണ്ട്. ചില സമയങ്ങളിൽ അപൂർവമായ കളക്ഷനുകൾക്ക് പരിമിതമായ ലഭ്യതയും അനുഭവപ്പെടാറുണ്ട്. എന്നാൽ, ഈ വർഷം ഡിജിറ്റൽ ഗോൾഡ് പ്ലാറ്റ്ഫോമിലേക്ക് തിരിയുന്ന ഉപഭോക്താക്കളുടെ എണ്ണം വർധിച്ചിച്ചതായി കാണാനാവും. പ്രത്യേകിച്ച് സൗകര്യപ്രദവും സുരക്ഷിതവുമായ ഒരു ഓപ്ഷൻ എന്ന നിലയിൽ ജനപ്രീതി നേടുന്ന ‘ഒ ഗോൾഡ്’ ഡിജിറ്റൽ ഗോൾഡ് നിക്ഷേപ പ്ലാറ്റ്ഫോമിൽ നിക്ഷേപിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. പ്രത്യേകിച്ച് ഒ ഗോൾഡ് പോലുള്ള ഡിജിറ്റൽ നിക്ഷേപ പ്ലാറ്റ്ഫോമുകളിൽ.
ഒരു ദിർഹം മുതൽ സ്വർണവും വെള്ളിയും വാങ്ങാനും ഒരു ഗ്രാം സ്വർണം മുതൽ വളരെ എളുപ്പത്തിൽ തിരികെ വാങ്ങാനും ഒ ഗോൾഡിലൂടെ കഴിയുന്നതിനാൽ മുമ്പത്തേക്കാൾ സ്വർണ നിക്ഷേപം കൂടുതൽ സൗകര്യപ്രദമായിത്തീർന്നിരിക്കുകയാണ്. ഉത്സവ സീസണിലെ തിരക്കുകളില്ലാതെ വീട്ടിൽ ഇരുന്ന് തന്നെ എളുപ്പത്തിൽ സ്വർണവും വെള്ളിയും പർച്ചേസ് ചെയ്യാൻ കഴിയുന്ന രീതിയിലാണ് ഒ ഗോൾഡ് ആപ്പിന്‍റെ രൂപകൽപന. അതിൽ ഓരോ ഇടപാടും പൂർണമായും സുരക്ഷിതവുമാണ്. അതോടൊപ്പം മികച്ച രീതിയിൽ സുരക്ഷിതമായി സ്വർണം ഉപഭോക്താവിന്റെ വീട്ടുപടിക്കൽ എത്തുന്നതിലൂടെ നടപടികളിലെല്ലാം മനസമാധാനം ഉറപ്പുവരുത്തുകയാണ്.
അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ദീപാവലി ആഘോഷങ്ങളുടെ തുടക്കം അടയാളപ്പെടുത്തി ഒക്ടോബർ 18 മുതലാണ് ദന്തേരാസ് ആഘോഷം ആരംഭിക്കാറ്. പരമ്പരാഗതമായി സ്വർണം വാങ്ങുന്നതിന് ഏറ്റവും നല്ല മുഹൂർത്തമായാണ് ഈ ദിനം കരുതുന്നത്. ഈ ഉത്സവ സീസൺ പ്രമാണിച്ച് ഡിജിറ്റൽ ഗോൾഡ് പർച്ചേസിന്‍റെ ഗുണങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനായി ഒ ഗോൾഡ് സ്പെഷ്യൽ പ്രമോഷനുകളാണ് വാഗ്ദാനം ചെയ്യുന്നത്. പണിക്കൂലിയിൽ 25 ശതമാനം കുറവ്, ആദ്യ ഓർഡറിൽ സൗജന്യ ഡെലിവറി എന്നിവ ഉൾപ്പെടെ ഒക്ടോബറിൽ പരിമിത കാലത്തേക്കുള്ള ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഒ ഗോൾഡ്.
ഉത്സവ സീസണുകളിൽ ജ്വല്ലറികളിൽ അനുഭവപ്പെടുന്ന വലിയ രീതിയിലുള്ള തിരക്കും ക്യൂവും ഒഴിവാക്കി ഓൺലൈൻ ഷോപ്പിങ്ങിന്‍റെ മെച്ചങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഉപഭോക്താക്കളുടെ സംശയ നിവാരണത്തിനായി അൽ ബർഷയിലെ എമിറേറ്റ്സ് പോസ്റ്റിൽ പ്രത്യേക കിയോസ്കും ഒ ഗോൾഡ് ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

