വിവാഹമോചനം; അബൂദബി കോടതി ഉത്തരവ് ശരിവെച്ച് ഇംഗ്ലണ്ട് ഹൈകോടതി
text_fieldsഅബൂദബി: അബൂദബി കോടതിയുടെ ഉത്തരവ് ശരിവെച്ച് ഇംഗ്ലണ്ട് ഹൈകോടതി. ബ്രിട്ടീഷ് ദമ്പതികളുടെ വിവാഹമോചന ഹരജിയില്‍ അബൂദബി കോടതി പുറപ്പെടുവിച്ച വിധിയാണ് ഇംഗ്ലണ്ട് ഹൈകോടതി അംഗീകരിച്ചത്.
അബൂദബിയില്‍ താമസിക്കുന്ന ദമ്പതികള്‍ വിവാഹമോചനമാവശ്യപ്പെട്ട് അബൂദബി കുടുംബകോടതിയെ സമീപിക്കുകയായിരുന്നു. ഈ കോടതിയുടെ വിധി ശരിവെച്ച ഇംഗ്ലണ്ടിലെ കോടതി, അബൂദബി കോടതിയെ പ്രശംസിക്കുകയും ചെയ്തു. കുടുംബപ്രശ്‌നങ്ങള്‍ കേള്‍ക്കാനുള്ള ശരിയായ ഫോറമാണ് അബൂദബി കോടതിയെന്ന് വിധിപ്രസ്താവത്തില്‍ പറഞ്ഞു. ഇതരരാജ്യക്കാര്‍ക്കായി നിയമസേവനം നല്‍കുന്നതിനായി ആരംഭിച്ച പ്രത്യേക കോടതിയിലായിരുന്നു വിവാഹമോചന ഹരജി കേട്ടത്. ഈ കോടതിയുടെ പ്രവര്‍ത്തനമികവിനെയാണ് ഇംഗ്ലണ്ട് ഹൈകോടതി പ്രശംസിച്ചത്. പശ്ചിമേഷ്യയില്‍ തന്നെ ആദ്യമായാണ് അബൂദബി എമിറേറ്റില്‍ താമസിക്കുന്ന അമുസ്ലിംകളായ ഇതര രാജ്യക്കാര്‍ക്കുവേണ്ടി കോടതിക്ക് തുടക്കംകുറിച്ചത്. വിവാഹം കഴിക്കാനും വിവാഹമോചനം നേടാനുമൊക്കെ ഈ കോടതിയുടെ സേവനം ഇവര്‍ക്ക് തേടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

