Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വൈദ്യുതി, വാട്ടർ ബില്ലുകൾ കുറക്കാം; ഉപയോഗം നിയന്ത്രിക്കാൻ പ്രത്യേക ടൂളുമായി ദീവ

text_fields
bookmark_border
വൈദ്യുതി, വാട്ടർ ബില്ലുകൾ കുറക്കാം; ഉപയോഗം നിയന്ത്രിക്കാൻ പ്രത്യേക ടൂളുമായി ദീവ
cancel

ദുബൈ: വൈദ്യുതിയുടെയും വെള്ളത്തിന്‍റെയും ഉയർന്ന ബിൽ തുക കാരണം ബുദ്ധിമുട്ടുന്ന ഉപഭോക്താക്കൾക്കായി ഉപയോഗം സ്വയം വിലയിരുത്താനും നിയന്ത്രിക്കാനുമുള്ള പ്രത്യേക ഫീച്ചറുകളുമായി ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ). ദീവയുടെ ‘സ്മാർട്ട് ലിവിങ്’ (സംരംഭത്തിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് തങ്ങളുടെ പ്രതിദിന, പ്രതിവാര, പ്രതിമാസ ഉപയോഗങ്ങൾ ട്രാക്ക് ചെയ്യാനും, ബിൽ വിശദാംശങ്ങളും താരിഫ് സ്ലാബുകളും വിശകലനം ചെയ്യാനും സാധിക്കും.ഇതിനായി ഡാഷ്‌ബോർഡിൽ ‘കൺസംപ്ഷൻ അസസ്‌മെന്‍റ് ടൂൾ’ എന്നൊരു പ്രത്യേക സംവിധാനമുണ്ട്. വീടിന്‍റെ പ്രത്യേകതകൾ, താമസിക്കുന്ന ആളുകളുടെ എണ്ണം, ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ, ദിനചര്യകൾ എന്നിവയെക്കുറിച്ചുള്ള ഏതാനും ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിലൂടെ ഉപഭോക്താക്കൾക്ക് തങ്ങളുടെ ഉപയോഗം എങ്ങനെ നിയന്ത്രിക്കാമെന്ന് മനസ്സിലാക്കാം. ഈ വിവരങ്ങൾ അപഗ്രഥിച്ച് ഓരോ വീടിനും അനുയോജ്യമായ റിപ്പോർട്ടും പണം ലാഭിക്കാനുള്ള നിർദേശങ്ങളും സിസ്റ്റം നൽകും.

അനാവശ്യമായി ജലം പാഴാകുന്നത് തടയാൻ ‘ഹൈ വാട്ടർ യൂസേജ് അലേർട്ട്’ സേവനവും ദീവ ലഭ്യമാക്കുന്നുണ്ട്. ചോർച്ചയാലോ മറ്റോ സാധാരണയിൽ കവിഞ്ഞ് വെള്ളം ഉപയോഗിക്കപ്പെട്ടാൽ ഉപഭോക്താക്കൾക്ക് ഉടൻ ഫോണിൽ സന്ദേശം ലഭിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Deeva comes up with special features for customers struggling due to high electricity and water bills
Next Story