വരുമാനത്തിൽ കുതിപ്പുമായി ദീവ
text_fieldsദുബൈ: വാർഷിക വരുമാനത്തിൽ കുതിപ്പ് തുടർന്ന് ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ). കഴിഞ്ഞ സാമ്പത്തിക വർഷം ദീവ നേടിയത് 3980 കോടി ദിർഹമിന്റെ വരുമാനം. 1570 കോടിയാണ് സ്ഥാപനത്തിന്റെ കഴിഞ്ഞ വർഷത്തെ ലാഭം. അവസാന പാദ വർഷത്തിൽ ദീവ ഗ്രൂപ്പിന്റെ വരുമാനം 745 കോടി ദിർഹമായിരുന്നു. അറ്റ ലാഭം 176 കോടി ദിർഹമും.
ദീവയുടെ ഡിവിഡന്റ് നയം അനുസരിച്ച് 2022 ഒക്ടോബർമുതൽ ആദ്യ അഞ്ച് വർഷത്തേക്ക് കമ്പനി കുറഞ്ഞത് 620 കോടി ദിർഹത്തിന്റെ വാർഷിക ലാഭവിഹിതം നൽകുമെന്നാണ് പ്രതീക്ഷ. മുഴുവൻ പദ്ധതികളിലും പ്രവർത്തനങ്ങളിലും സുസ്ഥിരതയും മികവും നടപ്പിലാക്കിയതിന്റെ ഫലമാണ് റെക്കോഡ് വരുമാനവും ലാഭവുമെന്ന് ദീവ എം.ഡിയും സി.ഇ.ഒയുമായ സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു. ദീവയുടെ വൈദ്യുതി ശൃംഖലയിലൂടെ 12.7 ലക്ഷം പേരാണ് ഗുണഭോക്താക്കൾ. ലോകത്ത് ഏറ്റവും കുറഞ്ഞ വൈദ്യുതി ലൈൻ നഷ്ടം ദീവയുടെതാണ്. രണ്ട് ശതമാനം. വർഷത്തിൽ ഒരു മിനിറ്റിന് താഴെയാണ് ദീവയുടെ കസ്റ്റമർ മിനിറ്റ് ലോസ്റ്റ് എന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

