Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right310 കോടി ദിർഹമിന്‍റെ...

310 കോടി ദിർഹമിന്‍റെ ലാഭവിഹിതം വിതരണം ചെയ്യാൻ ‘ദീവ’

text_fields
bookmark_border
310 കോടി ദിർഹമിന്‍റെ ലാഭവിഹിതം വിതരണം ചെയ്യാൻ ‘ദീവ’
cancel
camera_alt

ദുബൈ വൈദ്യുതി, ജല വകുപ്പിന്‍റെ വാർഷിക ജനറൽ അസംബ്ലിയിൽ പ​ങ്കെടുത്തവർ

ദുബൈ: 2025 രണ്ടാം പാദത്തിലെ ലാഭവിഹിതമായി 310 കോടി ദിർഹം (ഒരു ഓഹരിക്ക് 6.2 ഫിൽസ്) വിതരണം ചെയ്യാൻ​ ദുബൈ വൈദ്യുത, ജല വകുപ്പ്​ (ദീവ) വാർഷിക പൊതുയോഗത്തിൽ അംഗീകാരം നൽകി. ഇത്​ ഏപ്രിൽ മാസത്തിൽ ഓഹരിയുടമകൾക്ക് നൽകും. വാർഷിക യോഗത്തിൽ ചെയർമാൻ മാജിദ്​ ഹമദ്​ റഹ്​മ അൽ ശംസി അധ്യക്ഷത വഹിച്ചു. എം.ഡിയും സി.ഇ.ഒയുമായ സഈദ്​ മുഹമ്മദ്​ അൽ തായർ ഉൾപ്പെടെ ബോർഡ് അംഗങ്ങളും 91.53 ശതമാനം ഓഹരി പ്രതിനിധികളും പങ്കെടുത്തു. 2025ൽ ‘ദീവ’ മികച്ച സാമ്പത്തിക പ്രകടനമാണ്​ കാഴ്ചവെച്ചത്​. വാർഷിക വരുമാനം 32.84 ശതകോടി ദിർഹമായി ഉയർന്നു. മുൻ വർഷത്തെ അപേക്ഷിച്ച്​ 6.02 ശതമാനം വർധനവാണിത്​. നികുതിക്ക്​ ശേഷമുള്ള കമ്പനിയുടെ ലാഭം 9.06 ശതകോടി ദിർഹമാണ്​. ഇതിൽ 25.17 ശതമാനം വർധനവാണ്​ രേഖപ്പെടുത്തിയിരിക്കുന്നത്​.

ഇക്കാലയളവിൽ വൈദ്യുതി പരമാവധി ആവശ്യകത 5.8 ശതമാനം വർധിച്ച് 11391 മെഗാവാട്ടായപ്പോൾ ജല ആവശ്യകത 7 ശതമാനം ഉയർന്ന് 487 ശതകോടി ഇംപീരിയൽ ഗാലൺ/ദിവസം ആയി. ശുദ്ധ ഊർജ മേഖലയിലും ‘ദീവ’ ശ്രദ്ധേയമായ പുരോഗതി രേഖപ്പെടുത്തി. നിലവിൽ 17,979 മെഗാവാട്ട് ശേഷിയിൽ 21.5 ശതമാനം ശുദ്ധ ഊർജമാണ്. ഇത് 2030ഓടെ 36 ശതമാനം ആക്കാനാണ്​ ലക്ഷ്യമിടുന്നത്​. മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം സോളാർ പാർക്കിന്‍റെ​ ശേഷി 2030ഓടെ 8,000 മെഗാവാട്ടായി ഉയർത്തുകയാണ് ലക്ഷ്യമിടുന്നത്​. ‘ദീവ’യുടെ നെറ്റ്‌വർക്ക് കാര്യക്ഷമത ലോകത്തിലെ ഏറ്റവും മികച്ചതാണെന്ന് കമ്പനി വ്യക്തമാക്കി.

വൈദ്യുതി നഷ്ടം 2 ശതമാനവും ജല നഷ്ടം 4.4 ശതമാനവും മാത്രമാണ്. ഉപഭോക്തൃ തടസ്സ സമയം(സി.എം.എൽ) വർഷത്തിൽ 0.82 മിനിറ്റ് മാത്രമാണ്. ഡിജിറ്റലൈസേഷനും എ.ഐ അടിസ്ഥാനമാക്കിയ സേവനങ്ങളും ഉപയോഗിച്ച് സേവന നിലവാരം മെച്ചപ്പെടുത്തുന്നതിൽ ‘ദീവ മുൻപന്തിയിലാണെന്നും അധികൃതർ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsdividendUAE
News Summary - Diva to distribute 3.1 billion dirhams in dividends
Next Story