Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദീവ മൂന്ന്​...

ദീവ മൂന്ന്​ സബ്​സ്​റ്റേഷൻ കൂടി തുറന്നു

text_fields
bookmark_border
ദീവ മൂന്ന്​ സബ്​സ്​റ്റേഷൻ കൂടി തുറന്നു
cancel
camera_alt

ദീവയുടെ സബ്​സ്​റ്റേഷൻ ഉദ്​ഘാടനം ചെയ്​ത​ ശേഷം ഉദ്യോഗസ്​ഥരും ജീവനക്കാരും 

ദുബൈ: ദുബൈ ഇലക്​ട്രിസിറ്റി ആൻഡ്​ വാട്ടർ അതോറിറ്റി (ദീവ) ഈ വർഷം തുറന്നത്​ മൂന്നു സബ്​ സ്​റ്റേഷൻ.എമിറേറ്റിലുടനീളം മികച്ച ഗുണനിലവാരമുള്ള വൈദ്യുതി എത്തിക്കാൻ ലക്ഷ്യമിട്ടാണ്​ മൂന്നു സബ്​ സ്​റ്റേഷനുകൾ കൂടി തുറന്നത്​. 430 ദശലക്ഷം ദിർഹമാണ്​ ഇതിനു​ ചെലവായത്​. അൽ ബർഷ 1, മിർദിഫ്​, വാദി അൽ സഫ 2 എന്നിവിടങ്ങളിലാണ്​ സബ്​ സ്​റ്റേഷനുകൾ. 40 ലക്ഷം മണിക്കൂർ ജോലി ചെയ്​താണ്​ ഈ സ്​റ്റേഷനുകൾ പൂർത്തിയാക്കിയത്​.

ലോകോത്തര സാ​ങ്കേതികവിദ്യകൾ ഉപയോഗിച്ചായിരുന്നു നിർമാണം. രാജ്യത്ത്​ വർധിച്ചുവരുന്ന വൈദ്യുതി- ജല ഉപയോഗം കണക്കിലെടുത്ത്​ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമി​െൻറ ദീർഘവീക്ഷണത്തോടെയുള്ള നടപടികളുടെ ഭാഗമായാണ്​ സ്​റ്റേഷനുകൾ പൂർത്തിയാക്കിയതെന്ന്​ ദീവ എം.ഡിയും സി.ഇ.ഒയുമായ സഈദ്​ മുഹമ്മദ്​ അൽ തായർ പറഞ്ഞു. യു.എ.ഇയിലെ ബിസിനസ്​ മേഖലക്കും ഉപഭോക്​താക്കൾക്കും വൻകിട സ്​ഥാപനങ്ങൾക്കും ഭാവിയിൽ വൈദ്യുതി വൻതോതിൽ ആവശ്യമായി വരും.

ഇലക്​ട്രിസിറ്റി ട്രാൻസ്​മിഷൻ മേഖലയിൽ ദീവയുടെ നിക്ഷേപം ഗണ്യമായി ഉയർന്നുവെന്നും അദ്ദേഹം പറഞ്ഞു. 132 കെ.വിയുടെ 314 സബ്​ സ്​റ്റേഷനുകളാണ്​ ദീവക്കുള്ളത്​. 37 സബ്​ സ്​റ്റേഷ​െൻറ നിർമാണം പുരോഗമിക്കുന്നു. വേൾഡ്​ ബാങ്കി​െൻറ ബിസിനസ്​ റിപ്പോർട്ടിൽ തുടർച്ചയായ മൂന്നാം വർഷവും ​ആഗോള റാങ്കിങ്ങിൽ ഒന്നാമതാണ്​ ദീവ. വാണിജ്യ, വ്യവസായ ഉപഭോക്​താക്കൾക്ക്​ 150 കെ.വി വരെയുള്ള വൈദ്യുതി കണക്​ഷൻ അഞ്ച്​ ദിവസത്തിനുള്ളിൽ ലഭ്യമാക്കുന്നുണ്ട്​. നൽ നമൂസ്​ വഴി അപേക്ഷിച്ചാൽ മറ്റ്​ നൂലാമാലകളില്ലാതെ അതിവേഗം വൈദ്യുതിയെത്തും. ലോകത്ത്​ കുറഞ്ഞ സമയത്തിനുള്ളിൽ വൈദ്യുതി ലഭ്യമാക്കുന്ന സ്​ഥാപനം ദീവയാണെന്നും വേൾഡ്​ ബാങ്കി​െൻറ റിപ്പോർട്ടിൽ പറയുന്നു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Divasubstations
News Summary - Diva has opened three more substations
Next Story