ഇഫ്താർ കിറ്റ് വിതരണം
text_fieldsതിരുവനന്തപുരം എൻജിനീയറിങ് കോളജ് അലുംനി യു.എ.ഇ ചാപ്റ്ററിെൻറ നേതൃത്വത്തിൽ
നടന്ന ഇഫ്താർ കിറ്റ് വിതരണം
ദുബൈ: റമദാനോടനുബന്ധിച്ച് ഒരു മാസത്തേക്കുള്ള പ്രൊവിഷൻ കിറ്റുകൾ തിരുവനന്തപുരം എൻജിനീയറിങ് കോളജ് അലുംനി യു.എ.ഇ ചാപ്റ്റർ വിതരണം ചെയ്തു. മലബാർ ഗോൾഡുമായി ചേർന്ന് മരുഭൂമിയിലെ ആട്ടിടയന്മാർക്കും ഒട്ടകത്തെ മേയ്ക്കുന്നവർക്കുമാണ് കിറ്റ് എത്തിച്ചത്. മണലാരണ്യങ്ങളിലെ ആടുജീവിതങ്ങളെ നേരിട്ട് അറിയാൻ കോളജ് അലുംനി നടത്തിയ ഒരു ദിവസത്തെ യാത്രയിൽ കഷ്ടപ്പെടുന്നവർക്ക് കൈത്താങ്ങായി ഒരു മാസം അവർക്കുള്ള ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്യുകയായിരുന്നു. എ.എസ്. ദീപു, നസറുൽ ഇസ്ലാം, താജുദ്ദീൻ, സന്തോഷ് സക്കറിയ, പി.ആർ. ആദർശ്, മുനീർ, സുറുമി രസിയ, അൻഷാദ്, ആദിൽ, റസീബ്, അനസ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

