മാധവൻ പാടിയുടെ ഓർമക്കായി സൗജന്യ കോവിഡ് വാക്സിന്‍ വിതരണം
text_fieldsഷാര്‍ജ: കോവിഡ് കവർന്നെടുത്ത സാമൂഹിക-രാഷ്ട്രീയ-ജീവകാരുണ്യ പ്രവര്‍ത്തകന്‍ മാധവൻ പാടിയുടെ ഓർമക്കായി മാസ് ഷാർജയും ഇന്ത്യൻ സോഷ്യൽ സെൻറർ അജ്മാനും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ കോവിഡ് വാക്സിന്‍ കുത്തിവെപ്പ് ശനിയാഴ്ച ഉച്ചക്ക് ഒന്നു മുതൽ രാത്രി എട്ടുവരെ അജ്മാൻ ഇന്ത്യൻ സോഷ്യൽ സെൻററിൽ നടക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. കോവിഡ് വാക്സിെൻറ ആദ്യ ഡോസ് കുത്തിവെപ്പാണ് നൽകുന്നത്.
താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായായിരിക്കും വാക്സിനേഷൻ നൽകുക. വാക്സിൻ എടുക്കാൻ താൽപര്യപ്പെടുന്നവർ www.iscajman.online/vaccine എന്ന ലിങ്കിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. കുടുംബത്തിലെ ഒന്നിലധികം പേർക്ക് വാക്സിൻ വേണമെങ്കിൽ വെവ്വേറെ രജിസ്റ്റർ ചെയ്യണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മൊബൈലില്‍ എസ്.എം.എസ് ലഭിക്കും. ഇവർക്ക് മാത്രമേ കുത്തിെവപ്പ് നൽകൂ. വാക്സിനേഷനു വരുമ്പോൾ കാലാവധിയുള്ള എമിറേറ്റ്സ് ഐഡിയും കോപ്പിയും കൊണ്ടുവരണം. തിരിച്ചറിയല്‍ കാര്‍ഡിെൻറ കാലാവധി കഴിഞ്ഞവർക്കും സന്ദർശക വിസക്കാർക്കും വാക്സിന്‍ ലഭിക്കില്ല. വാക്സിനേഷന് വരുമ്പോൾ എസ്.എം.എസ് സന്ദേശം കാണിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

