വേൾഡ് മലയാളി കൗൺസിൽ ഭക്ഷ്യക്കിറ്റ് വിതരണം
text_fieldsവേൾഡ് മലയാളി കൗൺസിൽ ഷാർജ പ്രൊവിൻസസിെൻറ ഭക്ഷ്യക്കിറ്റ് വിതരണോദ്ഘാടനം ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് ഇ.പി. ജോൺസൻ നിർവഹിക്കുന്നു
ഷാർജ: വേൾഡ് മലയാളി കൗൺസിൽ ഷാർജ പ്രൊവിൻസസിെൻറ ആഭിമുഖ്യത്തിൽ ഫുഡ് കിറ്റുകളുടെ വിതരണം ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് ഇ.പി. ജോൺസൻ നിർവഹിച്ചു. അർഹരെ കണ്ടെത്തി അവർക്ക് ആവശ്യമായ ഭക്ഷ്യക്കിറ്റുകൾ എത്തിച്ചുകൊടുക്കുക എന്ന ദൗത്യമാണ് ആദ്യ ഘട്ടത്തിൽ ചെയ്യുന്നതെന്ന് ഷാർജ പ്രൊവിൻസ് പ്രസിഡൻറ് സാവൻ കുട്ടി പറഞ്ഞു. സെക്രട്ടറി അജിത് കുമാർ സ്വാഗതം പറഞ്ഞു.
ഗ്ലോബൽ വൈസ് പ്രസിഡൻറ് ചാൾസ് പോൾ, മിഡിൽ ഈസ്റ്റ് വൈസ് പ്രസിഡൻറ് വിനേഷ് മോഹൻ, ജനറൽ സെക്രട്ടറി സന്തോഷ് കേട്ടേത്, സെക്രട്ടറി സി.എ. ബിജു, മിഡിൽ ഈസ്റ്റ് മീഡിയ ചെയർമാൻ വി.എസ്. ബിജുകുമാർ, ഷാജി മാത്യു, ലാൽ ഭാസ്കർ, ജേക്കബ് തോമസ്, മോഹൻ കാവാലം, ഇഗ്നേഷ്യസ്, മിലാന അജിത്, സന്തോഷ് കൈലാസ്, മനോജ്, കോശി, സി.വി. റെജി, ജോജി ജോൺ, പ്രതാപ്, വിശാഖ് മോഹൻ എന്നിവർ പങ്കെടുത്തു.

