അക്കാദമിക് എക്സലൻസി അവാർഡ് വിതരണം ടി. സിദ്ദീഖ് ഉദ്ഘാടനംചെയ്യും
text_fieldsഷാർജ വിമാനത്താവളത്തിലെത്തിയ ടി. സിദ്ദീഖ് എ.എൽ.എയെ സ്വീകരിക്കുന്നു
ഫുജൈറ: 11ാമത് ഇൻകാസ് ഫുജൈറ അക്കാദമിക് എക്സലൻസി അവാർഡ് വിതരണം കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ടി. സിദ്ദീഖ് എ.എൽ.എ ഉദ്ഘാടനം ചെയ്യുമെന്ന് പ്രസിഡന്റ് കെ.സി. അബൂബക്കർ അറിയിച്ചു. ഞായറാഴ്ച നടക്കുന്ന ചടങ്ങിൽ യു.എ.ഇ കിഴക്കൻ പ്രദേശത്തുനിന്നുള്ള അഞ്ച് സ്കൂളുകളിൽനിന്നായി കഴിഞ്ഞ പൊതുപരീക്ഷയിൽ എ പ്ലസ് ലഭിച്ച 60ലധികം കുട്ടികൾ അവാർഡുകൾ സ്വീകരിക്കും.
കലാപരിപാടികളും അരങ്ങേറും. വെള്ളിയാഴ്ച ഷാർജ വിമാനത്താവളത്തിൽ എത്തിച്ചേർന്ന എം.എൽ.എയെ ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ.സി. അബൂബക്കർ, ഗ്ലോബൽ കമ്മിറ്റി അംഗം ഡോ. ഷാജി പെരുമ്പിലാവ്, സെക്രട്ടറി ഉസ്മാൻ ചൂരക്കോട്, തൃശൂർ ജില്ല പ്രസിഡന്റ് അയ്യൂബ്, ഇൻകാസ് അജ്മാൻ പ്രസിഡന്റ് നസീർ മുറ്റിച്ചൂർ, മൊയ്ദുണ്ണി കുട്ടി ആലത്തയിൽ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.

