Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവിദൂര വിദ്യാഭ്യാസം:...

വിദൂര വിദ്യാഭ്യാസം: ട്യൂഷൻ ഫീസിൽ ഇളവുണ്ടാവില്ല; സ്കൂൾ പഠനം തടസ്സപ്പെട്ടാൽ ഫീസ്​ തിരികെ ആവശ്യ​പ്പെടാം

text_fields
bookmark_border
വിദൂര വിദ്യാഭ്യാസം: ട്യൂഷൻ ഫീസിൽ ഇളവുണ്ടാവില്ല; സ്കൂൾ പഠനം തടസ്സപ്പെട്ടാൽ ഫീസ്​ തിരികെ ആവശ്യ​പ്പെടാം
cancel

ദുബൈ: ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതൽ എമിറേറ്റിലെ ഭൂരിഭാഗം സ്കൂളുകളും ക്ലാസ്​ പഠനത്തിന്​ തുടക്കമിട്ട സാഹചര്യത്തിൽ ഫീസ്​ സംബന്ധിച്ച്​ വ്യക്​തത വരുത്തി നോളജ്​ ആൻഡ്​ ഹ്യൂമൻ ഡവലപ്​മെന്‍റ്​ അതോറിറ്റി (കെ.എച്ച്​.ഡി.എ). നിലവിലെ സാഹചര്യത്തിൽ ഓൺലൈൻ പഠനവും ക്ലാസ്​ പഠനവും ഒരുപോലെ പിന്തുടരാൻ കഴിയുന്ന ഹൈബ്രിഡ്​ രീതികൾ അവലംബിക്കാൻ സ്കൂളുകൾക്ക്​ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്​. ഈ സാഹചര്യത്തിൽ വിദൂര പഠനം തുടരുന്ന സ്വകാര്യ സ്കൂളുകൾക്ക്​ ട്യൂഷൻ ഫീസ്​ ഈടാക്കാമെന്നാണ്​ കെ.എച്ച്​.ഡി.എയുടെ രജിസ്​ട്രേഷൻ ആൻഡ്​ റീഫണ്ട്​ നയം വ്യക്​തമാക്കുന്നത്​. വിദ്യാർഥികൾക്ക്​ പഠന സേവനങ്ങൾ തടസ്സപ്പെടുന്നില്ലെങ്കിൽ ഫീസിൽ ഇളവ്​ അനുവദിക്കുകയോ ഒഴിവാക്കുകയോ ചെയ്യേണ്ടതില്ല. സർക്കാറിന്‍റെ നിർദേശങ്ങൾക്ക്​ വിധേയമായി അടച്ചുപൂട്ടിയതിനെ തുടർന്ന്​ ക്ലാസ്​ പഠനം തടസ്സപ്പെടുകയാണെങ്കിലും വിദൂര വിദ്യാഭ്യാസം ഉൾപ്പെടെ അധ്യാപനം തുടരുന്നിടത്തോളം ട്യൂഷൻ ഫീസ് നൽകാൻ രക്ഷിതാക്കൾ ബാധ്യസ്ഥരാണ്​.

വിദൂര പഠനം രക്ഷിതാക്കൾ വേണ്ടെന്ന്​ വെച്ചാലും ഫീസ്​ നൽകാതിരിക്കാനോ കുറക്കാനോ അവകാശമില്ല. വിദൂര പഠനത്തിന്‍റെ ഗുണനിലവാരത്തിലോ അധ്യാപനത്തിലോ പരാതിയുണ്ടെങ്കിൽ സ്കൂളുകളുടെ ആഭ്യന്തര പരാതി നടപടിക്രമങ്ങളിലൂടെ ഉന്നയിക്കാവുന്നതാണ്​. ഇങ്ങനെ ഉന്നയിക്കുന്ന പരാതികൾ വിലയിരുത്തുമ്പോഴും മുഴുവൻ ട്യൂഷൻ ഫീസും നിർബന്ധമായും അടച്ചിരിക്കണം. ഏതെങ്കിലും ഘട്ടത്തിൽ പഠന സേവനങ്ങൾ മുടങ്ങിയാൽ ട്യൂഷൻ ഫീസ്​ നൽകേണ്ടതില്ല. നിലവിൽ നൽകിയ ഫീസ്​ റീഫണ്ട്​ ചെയ്യാനും രക്ഷിതാക്കളെ അനുവദിക്കണം. റീഫണ്ട്​ അനുവദിക്കുകയാണെങ്കിൽ ക്രഡിറ്റ്​ നോട്ട്​, ട്രാൻസ്ഫർ ഓഫ്​ ക്രഡിറ്റ്​, ഫുൾ റീഫണ്ട്​ എന്നിങ്ങനെ മൂന്ന്​ രീതികൾ രേഖാമൂലം അവലംബിക്കാം. അർഹമായ തുകക്ക്​ സ്കൂൾ നൽകുന്ന രേഖയാണ്​ ക്രഡിറ്റ്​ നോട്ട്​. ഇതു പ്രകാരം വിദ്യാർഥി ഇതേ സ്കൂളിൽ തുടരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഭാവിയിലെ ട്യൂഷൻ ഫീസിലേക്ക്​ ഇത്​ വകയിരുത്താം. മറിച്ച്​ വിദ്യാർഥി സ്കൂളിൽ പഠനം തുടരാൻ ആഗ്രഹിക്കു​ന്നില്ലെങ്കിൽ ബാക്കിയുള്ള അർഹമായ തുക റീഫണ്ട്​ ചെയ്യാം. ഇനി ഇതേ സ്കൂളിൽ വിദ്യാർഥിയുടെ സഹോദ​രങ്ങൾ പഠിക്കുകയോ പുതുതായി ചേർത്താൻ ആഗ്രഹിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ ഈ തുക ട്രാൻസ്ഫർ ചെയ്യുന്നതാണ്​ ട്രാൻസ്ഫർ ഓഫ്​ ​ക്രഡിറ്റ്​. സ്കൂളിന്​ സേവനങ്ങൾ നൽകാൻ കഴിയാത്ത സാഹചര്യത്തിലെ ട്യൂഷൻ ഫീസ്​ മുഴവനായും റീഫണ്ട്​ ചെയ്യണം.

കെ.എച്ച്​.ഡി.എയുടെ അനുമതി ആവശ്യമായത്​ കൊണ്ടാണ്​ ചില സ്കൂളുകൾ ഇപ്പോഴും വിദൂര പഠനം തുടരുന്നത്​. ഇതിനായി ജീവനക്കാർക്ക്​ അടിയന്തര പരിശീലനം നൽകുകയും പരിശോധനയിൽ പാസാകുകയും വേണം. അനുമതി ലഭിക്കാനായി അഞ്ച്​ കാര്യങ്ങളാണ്​ സ്കൂളുകൾ പൂർത്തീകരിക്കേണ്ടത്​. സന്നദ്ധത ഫോറം സമർപ്പിക്കൽ, പരിശീലനത്തിൽ പ​ങ്കെടുക്കൽ, അനുമതി പത്രത്തിൽ ഒപ്പുവെക്കൽ, സുരക്ഷ പരിശോധനയിൽ വിജയിക്കൽ, അന്തിമ അനുമതി വാങ്ങൽ എന്നിവയാണിത്​. അന്തിമ അനുമതി ലഭിക്കുന്നത്​ വരെ ഇത്തരം സ്കൂളുകൾ നേരിട്ടുള്ള പഠനം തുടരാൻ പാടില്ല. ഘട്ടം ഘട്ടമായി ഈ സ്കൂളുകളെ തുറക്കാൻ അനുവദിക്കും. എന്നാൽ, ഏപ്രിൽ 27നകം ഔദ്യോഗിക മാർഗനിർദ്ദേശങ്ങൾക്കനുസൃതമായി വിദൂര പഠനത്തോടൊപ്പം ക്ലാസ്​ പഠനവും നൽകുന്നതിനുള്ള അനുമതി വാങ്ങണമെന്നാണ്​ കെ.എച്ച്​.ഡി.എ നിർദേശിച്ചിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubaidistance educationSchoolsu.a.e
News Summary - Distance education: There will be no exemption on tuition fees; if school studies are interrupted, fees can be refunded
Next Story