കാര്‍ വാഷ് തൊഴിലാളികൾ തമ്മിൽ തർക്കം; ഒരാൾക്ക് കുത്തേറ്റു
text_fieldsഅജ്മാന്: കാര്‍ വാഷ് തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഒരാള്‍ക്ക് കുത്തേറ്റു. അജ്മാന് വ്യാവസായിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ വാഷിലാണ് തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കത്തെത്തുടര്‍ന്ന് സംഘര്‍ഷം കത്തി ക്കുത്തില്‍ അവസാനിച്ചത്. ജോലിസ്ഥലത്ത് തൊഴിലാളികള്‍ തമ്മിലുണ്ടായ തമാശ കാര്യമാകുകയായിരുന്നു.
തമാശ പറയുകയും അഴുക്ക് വെള്ളം തെറിപ്പിക്കുകയും മുഷിഞ്ഞ തുണി കൊണ്ട് എറിയുകയും പരിഹസിക്കുകയും ചെയ്തതാണ് ഏറ്റുമുട്ടലിലേക്കും കത്തിക്കുത്തിലും എത്തിച്ചേര്‍ന്നത്. ഏഷ്യക്കാരായ തൊഴിലാളികളാണ് ജോലിക്കിടെ പരസ്പരം ഏറ്റുമുട്ടുകയും പരിക്കേൽക്കുകയും ചെയ്തത്.
സംഘര്‍ഷത്തിനിടെ പ്രതി താമസസ്ഥലത്ത് പോയി കത്തിയെടുത്തു വന്ന് ഇരയെ നിരവധി തവണ കുത്തി. സ്ഥാപനത്തിലെ സൂപ്പർവൈസറും മറ്റുള്ളവരും ചേര്‍ന്ന് പ്രതിയെ പിടിച്ചു മാറ്റി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ പൊലീസ് കുത്തേറ്റയാളെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അടിയന്തര ചികിത്സ ലഭ്യമാക്കുകയും ചെയ്തു. പൊലീസ് പിടിയിലായ പ്രതിക്ക് അജ്മാന് ക്രിമിനല്‍ കോടതി അഞ്ചു വർഷം തടവ് ശിക്ഷ വിധിച്ചു. ശിക്ഷ തീരുന്ന മുറക്ക് പ്രതിയെ നാടുകടത്താനും കോടതി വിധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

