Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവലിച്ചെറിയുന്ന...

വലിച്ചെറിയുന്ന ബാറ്ററികൾ ഇനി പ്ലാസ്റ്റിക്​ ചിപ്പുകളായി മാറും

text_fields
bookmark_border
വലിച്ചെറിയുന്ന ബാറ്ററികൾ ഇനി പ്ലാസ്റ്റിക്​ ചിപ്പുകളായി മാറും
cancel
camera_alt

പ്ലാ​സ്റ്റി​ക്​ റീ​സൈ​ക്ലി​ങ്​ യൂ​നി​റ്റു​മാ​യി ബ​ന്ധപ്പെ​ട്ട വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​ധി​കൃ​ത​ർ സം​സാ​രി​ക്കു​ന്നു

ദു​ബൈ: ഉ​പ​യോ​ഗി​ച്ച ബാ​റ്റ​റി​ക​ൾ പ്ലാ​സ്​​റ്റി​ക്​ ചി​പ്പു​ക​ളും ലെ​ഡ് ഇ​ൻ​ഗോ​ട്ടു​ക​ളു​മാ​യി പു​ന​രു​പ​യോ​ഗി​ക്കു​ന്ന റീ ​സൈ​ക്ലി​ങ്​ പ്ലാ​ന്‍റി​ന്​ ദു​ബൈ​യി​ൽ ശി​ല​യി​ട്ടു. 'ദു​ബാ​റ്റ്'​ എ​ന്ന പേ​രി​ൽ ദു​ബൈ ഇ​ൻ​ഡ​സ്ട്രി​യ​ൽ സി​റ്റി​യി​ലാ​ണ്​ പു​തി​യ പ്ലാ​ന്‍റി​ന്​ ശി​ല​യി​ട്ട​ത്. 110 ദ​ശ​ല​ക്ഷം ദി​ർ​ഹം നി​ക്ഷേ​പി​ച്ചാ​ണ്​ പ്ലാ​ന്‍റ്​ യാ​ഥാ​ർ​ഥ്യ​മാ​ക്കു​ക. മെ​നാ മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ റീ​സൈ​ക്ലി​ങ്​ സൗ​ക​ര്യ​ങ്ങ​ളി​ലൊ​ന്നാ​ണി​ത്. 70,000 ച​തു​ര​ശ്ര​യ​ടി വ​ലു​പ്പ​മു​ള്ള പ്ലാ​ന്‍റി​ൽ 25,000 മെ​ട്രി​ക് ട​ൺ വ​രെ ഉ​പ​യോ​ഗി​ച്ച ലെ​ഡ് ആ​സി​ഡ് ബാ​റ്റ​റി​ക​ൾ പു​ന​രു​പ​യോ​ഗി​ക്കാ​ൻ ക​ഴി​യും. നേ​ര​േ​ത്ത ന​ട​ന്ന ശി​ലാ​സ്ഥാ​പ​ന ച​ട​ങ്ങി​ൽ ഡി.​ഐ.​സി മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ സൗ​ദ് അ​ബു അ​ൽ ശ​വാ​രീ​ബ്, വി​വി​ധ ഗ​വ​ൺ​മെ​ന്‍റ് വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു.

2023 ജ​നു​വ​രി​യോ​ടെ പ്ലാ​ന്‍റ് പൂ​ർ​ണ തോ​തി​ൽ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​കു​മെ​ന്ന് പ്ര​മോ​ട്ട​ർ​മാ​ർ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​മാ​ണ്​ മു​ഖ്യ​ല​ക്ഷ്യം. പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണം കു​റ​ക്കു​ന്ന​തി​നൊ​പ്പം നൂ​ത​ന ബി​സി​ന​സു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തു​മാ​ണ്​ ഇ​ത്ത​രം പ​ദ്ധ​തി​ക​ളെ​ന്ന്​ സൗ​ദ് അ​ബു അ​ൽ ശ​വാ​രീ​ബ് പ​റ​ഞ്ഞു. യു.​എ.​ഇ​യു​ടെ സ​ർ​ക്കു​ല​ർ എ​ക്കോ​ണ​മി​യി​ൽ​നി​ന്നും സു​സ്ഥി​ര​ത ല​ക്ഷ്യ​ങ്ങ​ളി​ൽ​നി​ന്നും പ്ര​ചോ​ദ​ന​മു​ൾ​ക്കൊ​ണ്ടു​ള്ള നി​ക്ഷേ​പ​മാ​ണ് ദു​ബാ​റ്റ് എ​ന്ന്​ ചെ​യ​ർ​മാ​ൻ ഷം​സു​ദ്ദീ​ൻ ബി​ൻ മു​ഹി​യി​ദ്ദീ​ൻ പ​റ​ഞ്ഞു. ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി, ദു​ബൈ പ​രി​സ്ഥി​തി വ​കു​പ്പ്, ഇ​ൻ​ഡ​സ്ട്രീ​സ് ആ​ൻ​ഡ് അ​ഡ്വാ​ൻ​സ് ടെ​ക്നോ​ള​ജി മ​ന്ത്രാ​ല​യം, കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം തു​ട​ങ്ങി​യ ഗ​വ​ൺ​മെ​ന്‍റ് സ്ഥാ​പ​ന​ങ്ങ​ളു​ടെ അം​ഗീ​കാ​ര​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി​ക്ക് തു​ട​ക്കം​കു​റി​ച്ച​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

യു.​എ.​ഇ​യു​ടെ സു​സ്ഥി​ര​ത ന​യ​ത്തി​ന്​ യോ​ജി​ക്കു​ന്ന രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്​ ല​ക്ഷ്യ​മെ​ന്ന്​ ദു​​ബാ​റ്റ്​ ഡ​യ​റ​ക്ട​ർ അ​ൻ​വ​ർ അ​മീ​ൻ ചേ​ലാ​ട്ട്​ പ​റ​ഞ്ഞു. ഇൗ​യ​വും പ്ലാ​സ്റ്റി​ക്കും പോ​ലു​ള്ള അ​പ​ക​ട​ക​ര​മാ​യ വ​സ്തു​ക്ക​ളെ പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന​ത്​ യു.​എ.​ഇ​യു​ടെ സു​സ്ഥി​ര​ത ന​യ​ത്തി​നു​ള്ള പി​ന്തു​ണ കൂ​ടി​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പ​ദ്ധ​തി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ദു​ബാ​റ്റ് ഡ​യ​റ​ക്ട​ർ ഹാ​ഷി​ഖ് പാ​ണ്ടി​ക്ക​ട​വ​ത്ത് വി​വ​രി​ച്ചു. യു.​എ.​ഇ​യി​ൽ പ്ര​തി​മാ​സം ഏ​ക​ദേ​ശം 6,000 മെ​ട്രി​ക് ട​ൺ ബാ​റ്റ​റി​ക​ൾ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്നു​ണ്ട്.

മ​ണി​ക്കൂ​റി​ൽ 10 ട​ൺ ശേ​ഷി​യു​ള്ള ബാ​റ്റ​റി ബേ​ക്ക​ർ, നാ​ല്​ ക്യു​ബി​ക് മീ​റ്റ​ർ മെ​ൽ​റ്റ​ർ, നാ​ല്​ റി​ഫൈ​ന​റി കെ​റ്റി​ലു​ക​ൾ എ​ന്നി​വ​യോ​ടെ​യാ​ണ് ദു​ബാ​റ്റ് പ്ലാ​ന്‍റ് ആ​രം​ഭി​ക്കു​ക. പ്ര​തി​വ​ർ​ഷം 25,000 മെ​ട്രി​ക് ട​ൺ ഉ​പ​യോ​ഗി​ച്ച ലെ​ഡ് ആ​സി​ഡ് ബാ​റ്റ​റി​ക​ളെ റീ​സൈ​ക്കി​ൾ ചെ​യ്യാ​ൻ ക​ഴി​യും. 14,000 ട​ൺ ലെ​ഡ് ഇ​ൻ​ഗോ​ട്ടു​ക​ളും 1,750 ട​ൺ പ്ലാ​സ്റ്റി​ക്​ ചി​പ്പു​ക​ളും ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ ക​ഴി​യു​മെ​ന്നും ഹാ​ഷി​ഖ്​ അ​റി​യി​ച്ചു. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ദു​ബൈ ഇ​ക്കോ​ണ​മി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​ലി ഇ​ബ്രാ​ഹിം, സെ​രി ഇ​ൻ​ഡ​സ്ട്രി​യ​ൽ ഗ്രൂ​പ് (ഇ​റ്റ​ലി) സ​ഹ​സ്ഥാ​പ​ക​ൻ ജി​യാ​കോ​മോ സി​വെ​റ്റി​ലോ, ദു​ബാ​റ്റ്​ ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ്​ ജാ​ബി​ർ എ​ന്നി​വ​രും ​പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaiDisposable batteriesconverted into plastic chips
News Summary - Disposable batteries are converted into plastic chips
Next Story