വാദി അല്‍ ബീഹിൽ ദുരന്ത നിവാരണ സേന മോക്ക് ഡ്രില്‍ ഇന്ന്
text_fieldsറാസല്‍ഖൈമ: എമിറേറ്റില്‍ വാദി അല്‍ ബീഹ് പ്രദേശം കേന്ദ്രീകരിച്ച് വ്യാഴാഴ്ച രാവിലെ 8.30ന് വിപുലമായ മോക്ക് ഡ്രില്‍ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രകൃതി ദുരന്ത സാഹചര്യങ്ങളെ നേരിടുന്നതിനുള്ള ഒരുക്കങ്ങളും തയാറെടുപ്പുകളും പ്രകടിപ്പിക്കുന്നതാണ് മോക്ക് ഡ്രില്‍. സൈനിക വാഹനങ്ങളും മോക്ക് ഡ്രില്ലിൽ പങ്കെടുക്കും. ഇതിനായി താല്‍ക്കാലിക റോഡ് ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്.
മോക്ക് ഡ്രില്ലില്‍ പങ്കെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്കും വാഹനങ്ങള്‍ക്കും തടസ്സങ്ങളില്ലാതെ കടന്നുപോകാന്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. മോക് ഡ്രില്ലിന്റെ ഭാഗമായി വാദി ബീഹ് റോഡ് ഭാഗികമായി അടച്ചിടും. ഈ മേഖലയിലെ താമസക്കാരും റോഡ് ഉപയോക്താക്കളും ബദൽ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തണം.
സുരക്ഷക്കും അടിയന്തര സേവനങ്ങള്‍ തടസ്സമില്ലാതെ പ്രവര്‍ത്തിക്കാനും സമീപവാസികള്‍ മോക്ക് ഡ്രില്‍ പ്രദേശം പൂര്‍ണമായും ഒഴിവാക്കണം. അഭ്യാസ പ്രകടനങ്ങളുടെ വിഡിയോ ചിത്രീകരിക്കുകയോ ഫോട്ടോ എടുക്കുകയോ ചെയ്യരുത്. കിംവദന്തികളോ സ്ഥിരീകരിക്കാത്ത വിവരങ്ങളോ പ്രചരിപ്പിക്കുന്നതില്നിന്ന് എല്ലാ വിഭാഗമാളുകളും വിട്ടുനില്‍ക്കണമെന്നും വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കണമെന്നും അധികൃതര്‍ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

