വൃത്തിയില്ലാതെ വാഹനം വഴിയിൽ ഉപേക്ഷിച്ചാൽ നഗരസഭ കണ്ടുകെട്ടും
text_fieldsദുബൈ: നഗരത്തിെൻറ വൃത്തിയേയും ഭംഗിയേയും ബാധിക്കുന്ന വിധത്തിൽ റോഡരികിലും പൊതുസ്ഥലങ്ങളിലും ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യുന്ന നടപടി നഗരസഭ ശക്തമാക്കുന്നു. പൊതുജന ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാനുള്ള നഗര ചട്ടങ്ങളുടെ ഭാഗമാണിതെന്ന് നഗരസഭാ വെയിസ്റ്റ് മാനേജ്മെൻറ് വിഭാഗം ഡയറക്ടർ അബ്ദുൽ മജീദ് സിഫാഇ അറിയിച്ചു.
വൃത്തിഹീനമായ നിലയിലോ, കേടുപാടുകൾ സംഭവിച്ചോ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ പൊതുസ്ഥലങ്ങളിൽ കണ്ടാൽ 15 ദിവസത്തിനകം വൃത്തിയാക്കിയില്ലെങ്കിൽ നീക്കം ചെയ്യുമെന്ന് മുന്നറിയിപ്പ് നോട്ടീസ് പതിക്കും. ഇൗ കാലയളവിൽ ഉടമ വാഹനം വൃത്തിയാക്കിയില്ലെങ്കിൽ വാഹനം പിടിച്ചെടുത്ത് നഗരസഭയുടെ യാർഡിലേക്ക് മാറ്റും. ഉടമ എത്തി പിഴ അടക്കാൻ കൂട്ടാക്കാത്ത പക്ഷം വാഹനങ്ങൾ നഗരസഭ ലേലം ചെയ്ത് വിൽക്കും.നടപടി കർശനമാക്കുന്നതിനു മുന്നോടിയായി നഗരസഭ പ്രമുഖ നിർമാണ സ്ഥാപനങ്ങളുമായി ചർച്ച നടത്തി. ദുബൈ സിലിക്കൺ ഒായസിസ് അതോറിറ്റി, ദുബൈ ഇൻവെസ്റ്റ്െമൻറ് ഗ്രൂപ്പ്, ടീകോം, ദുബൈ പ്രോപ്പർട്ടീസ് ഗ്രൂപ്പ്,മെയ്ദാൻ ഗ്രൂപ്പ് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികൾ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
