എമർജൻസി കാളുകൾ സ്വീകരിച്ച് പൊലീസ് ഡയറക്ടർ ജനറൽ
text_fieldsഅബൂദബി പൊലീസ് ഡയറക്ടർ ജനറൽ മേജർ ജനറൽ മക്തൂം അലി അൽ ഷെരീഫി അടിയന്തര നമ്പറിലെ കാളുകൾ സ്വീകരിക്കുന്നു
അബൂദബി: 999 എന്ന എമർജൻസി നമ്പറിൽ എത്തിയ കാളുകൾ പൊതുജനങ്ങളിൽനിന്ന് നേരിട്ട് സ്വീകരിച്ച് അബൂദബി പൊലീസ് ഡയറക്ടർ ജനറൽ മേജർ ജനറൽ മക്തൂം അലി അൽ ഷെരീഫി. കാര്യക്ഷമത, ഫലപ്രാപ്തി, അപകടം റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ പൊലീസ് എത്തുന്ന സമയം എന്നിവ വിലയിരുത്താനാണ് അദ്ദേഹം നേരിട്ടെത്തിയത്.
സെൻട്രൽ ഓപറേഷൻ സെക്ടറിലെ ഓപറേഷൻസ് ഡിപ്പാർട്ട്മെൻറിെൻറ കമാൻഡ് ആൻഡ് കൺട്രോൾ സെൻററിലെ അടിയന്തര നമ്പറിൽ എത്തിയ കാളുകളാണ് അദ്ദേഹം സ്വീകരിച്ചത്. ജനങ്ങളുടെ ആവശ്യങ്ങൾ, പ്രതീക്ഷകൾ, അഭിപ്രായം, വെല്ലുവിളികൾ, നിർദേശങ്ങൾ എന്നിവ അദ്ദേഹം പൊതുജനങ്ങളിൽനിന്ന് സ്വീകരിച്ചു. സെൻററിെൻറ പ്രവർത്തനങ്ങളിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

