Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഡിജിറ്റലായി അജ്​മാനിലെ...

ഡിജിറ്റലായി അജ്​മാനിലെ ഡ്രൈവിങ്​ ടെസ്​റ്റ്​

text_fields
bookmark_border
ajman driving test
cancel

ഗ​ള്‍ഫി​ലെ ഡ്രൈ​വി​ങ്​ ലൈ​സ​ന്‍സ് കി​ട്ടു​ക എ​ന്ന​ത് പ്ര​വാ​സി​ക​ളെ സം​ബ​ന്ധി​ച്ച് ജീ​വി​ത​ത്തി​ലെ വ​ലി​യൊ​രു നേ​ട്ട​മാ​യാ​ണ് ഇ​ന്നും ക​ണ​ക്കാ​ക്കു​ന്ന​ത്. നാ​ട്ടി​ലെ ഡ്രൈ​വി​ങ്​ രീ​തി​ക​ളി​ൽ നി​ന്ന്​​ തി​ക​ച്ചും വ്യ​ത്യ​സ്​​ത​മാ​ണ് ഗ​ള്‍ഫി​ലേ​ത്. ഗ​താ​ഗ​ത നി​യ​മ​ങ്ങ​ള്‍ വി​ട്ടു​വീ​ഴ്​​ച​യി​ല്ലാ​തെ ക​ര്‍ശ​ന​മാ​യി പാ​ലി​ക്ക​ണം. ഗ​ള്‍ഫി​ലെ ഡ്രൈ​വി​ങ്​ ലൈ​സ​ന്‍സി​ന് ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ണ്ട്. പ്ര​ത്യേ​കി​ച്ച് യു.​എ.​ഇ​യി​ലെ ഡ്രൈ​വി​ങ്​ ലൈ​സ​ന്‍സി​ന്. അ​തി​നൊ​രു പ്ര​ത്യേ​ക കാ​ര​ണ​വു​മു​ണ്ട്.

യു​എ.​ഇ​യി​ലെ കു​റ്റ​മ​റ്റ ഡ്രൈ​വി​ങ്​ പ​രി​ശീ​ല​ന​ത്തി​ലെ​യും പ​രീ​ക്ഷ​ക​ളി​ലെ​യും മി​ക​വ്. കാ​ലോ​ചി​ത​മാ​യ മാ​റ്റം ന​ട​പ്പി​ലാ​ക്കി കൃ​ത്യ​ത ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​ല്‍ ഇ​വി​ടെ അ​ധി​കാ​രി​ക​ള്‍ ഏ​റെ ശ്ര​ദ്ധാ​പൂ​ര്‍വ്വം പ​രി​ശ്ര​മി​ക്കു​ന്നു​ണ്ട്. അ​ജ്​​മാ​ന്‍ ട്രാ​ഫി​ക്ക് വ​കു​പ്പ് ഏ​റ്റ​വും ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ല്‍ ഏ​റെ മു​ന്നി​ലാ​ണ്. ഇ​ത് വ​രെ​യു​ള്ള ഡ്രൈ​വി​ങ്​ ടെ​സ്​​റ്റു​ക​ളി​ല്‍ ഉ​ദ്യോ​ഗാ​ര്‍ഥി​ക​ള്‍ക്കൊ​പ്പം ട്രാ​ഫി​ക്ക് വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ ഇ​നി മു​ത​ല്‍ അ​തു​ണ്ടാ​കി​ല്ല. പ​ക​രം ദ​ു​ബൈ​യി​ലേ​തു പോ​ലെ അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ അ​ധി​കൃ​ത​ര്‍ നി​രീ​ക്ഷി​ച്ച് വി​ജ​യി​ക്കു​ന്ന​വ​ര്‍ക്കാ​ണ് ഡ്രൈ​വിം​ഗ് ലൈ​സ​ന്‍സ് ല​ഭി​ക്കു​ക.

പൊ​ലീ​സ് ക​ൺ​ട്രോ​ള്‍ സെ​ൻ​റ​റി​ലി​രു​ന്ന്​ ഡ്രൈ​വി​ങ്​ ടെ​സ്​​റ്റ്​ നി​രീ​ക്ഷി​ക്കാ​ന്‍ പാ​ക​ത്തി​ല്‍ വാ​ഹ​ന​ത്തി​ല്‍ നി​ര​വ​ധി സ്​​മാ​ർ​ട്ട് ക്യാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ക​യാ​ണ് ട്രാ​ഫി​ക്ക് വ​കു​പ്പ്. വാ​ഹ​ന​ത്തി​​ൽ ഘ​ടി​പ്പി​ച്ച വി​ഷ്വ​ൽ, ഓ​ഡി​യോ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ സി​സ്​​റ്റം വ​ഴി​യാ​യി​രി​ക്കും പ​രീ​ക്ഷാ​ർ​ഥി​യു​മാ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ ബ​ന്ധ​പ്പെ​ടു​ക. ഉ​ദ്യോ​ഗ​സ്​​ഥ​ർ അ​ടു​ത്തി​ല്ലെ​ന്നു വെ​ച്ച്​ ആ​ൾ​മാ​റാ​ട്ട​മൊ​ന്നും ന​ട​ക്കി​ല്ല. ടെ​സ്​​റ്റി​ന് എ​ത്തു​ന്ന​വ​രെ തി​രി​ച്ച​റി​യാ​ൻ വാ​ഹ​ന​ത്തി​ൽ മു​ഖം തി​രി​ച്ച​റി​യ​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

ഓ​രോ പ​രി​ശോ​ധ​ന​ക്കും മു​മ്പും ശേ​ഷ​വും ടെ​സ്​​റ്റ്​ വാ​ഹ​നം അ​നു​ന​ശീ​ക​ര​ണം ന​ട​ത്താ​ൻ വി​ദൂ​ര​മാ​യി നി​യ​ന്ത്രി​ക്കു​ന്ന ഓ​ട്ടോ​മേ​റ്റ​ഡ് അ​ണു​ന​ശീ​ക​ര​ണ സം​വി​ധാ​ന​വ​ും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ആ​ദ്യ ഘ​ട്ട​മാ​യാ​ണ് സ്​​മാ​ർ​ട്ട് ബ്രി​ഡ്​​ജ്​ സി​സ്​​റ്റം എ​ന്ന പേ​രി​ല്‍ പ​രീ​ക്ഷ സം​വി​ധാ​നം ആ​രം​ഭി​ച്ച​തെ​ന്ന് വെ​ഹി​ക്കി​ൾ​സ് ആ​ൻ​ഡ് ഡ്രൈ​വേ​ഴ്‌​സ് ലൈ​സ​ൻ​സിം​ഗ് വി​ഭാ​ഗം വെ​ഹി​ക്കി​ൾ ലൈ​സ​ൻ​സിം​ഗ് വി​ഭാ​ഗം മേ​ധാ​വി മേ​ജ​ർ ഖ​ൽ​ഫാ​ൻ മു​ഹ​മ്മ​ദ് അ​ൽ ഷാ​ലി വ്യ​ക്ത​മാ​ക്കി. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സി​െ​ൻ​റ അ​ന​ന്ത സാ​ധ്യ​ത​ക​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഒ​രു​ക്കു​ന്ന ഈ ​സം​വി​ധാ​നം വ​ഴി ഉ​പ​ഭോ​ക്താ​വി​ന് കാ​ര്യ​ക്ഷ​മ​വും കൃ​ത്യ​ത​യു​മാ​ര്‍ന്ന സേ​വ​നം ല​ഭ്യ​മാ​ക്കു​ക​യാ​ണ് സ​ര്‍ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ajmandriving testEmarat beats
News Summary - Digitized driving test in ajman
Next Story