ഡിജിറ്റൽ കുതിപ്പിനൊരുങ്ങി ദുബൈ
text_fieldsദുബൈ ഡിജിറ്റൽ അതോറിറ്റിയുടെ ആദ്യ യോഗം
ദുബൈ: ഡിജിറ്റൽ കുതിപ്പിനൊരുങ്ങുന്ന യു.എ.ഇയുടെ യാത്രക്ക് വേഗത കൂട്ടി ദുബൈ ഡിജിറ്റൽ അതോറിറ്റിയുടെ (ഡി.ഡി.എ) ആദ്യ യോഗം ചേർന്നു. ഡയറക്ടർ ജനറൽ ഹമദ് അൽ മൻസൂരിയുടെ നേതൃത്വത്തിലായിരുന്നു യോഗം. അടുത്തിടെയാണ് ദുബൈ ഡിജിറ്റിൽ അതോറിറ്റി സ്ഥാപിച്ചത്.
ഡി.ഡി.എയുടെ ചട്ടക്കൂടുകളെ കുറിച്ച് ചർച്ച നടന്നു. എമിറേറ്റുകളുടെ ഡിജിറ്റൽ മേഖലയും ഇതുവഴിയുള്ള സമ്പദ്വ്യവസ്ഥയും കെട്ടിപ്പടുക്കുന്നതിനുള്ള നടപടികൾ യോഗം ചർച്ച ചെയ്തു. സൈബർ സെക്യൂരിറ്റി, ഡാറ്റാ സംരക്ഷണം എന്നിവ വഴി സുരക്ഷിതമായ ഡിജിറ്റൽ അന്തരീക്ഷം സൃഷ്ടിക്കുന്ന രീതിയിലായിരിക്കും ചട്ടക്കൂട് നിർമിക്കുക.
ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ ഉപയോഗത്തിലൂടെ സമൂഹത്തിലെ അംഗങ്ങളുടെ സന്തോഷവും ക്ഷേമവും ഉറപ്പുവരുത്തുക എന്ന ലക്ഷ്യമാണ് ചട്ടക്കൂടിനുള്ളത്.
സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളുമായും കമ്പനികളുമായും അക്കാദമിക് സ്ഥാപനങ്ങളുമായും പങ്ക് ചേർന്നായിരിക്കും ഡി.ഡി.എയുടെ പ്രവർത്തനം. ദുബൈയെ പൂർണമായും ഡിജിറ്റലാക്കാനുള്ള പദ്ധതികളിൽ ഇവരുടെ സഹായം തേടും. യു.എ.ഇ രാഷ്ട്ര നേതാക്കളുടെ ദീർഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാടുകൾ നിറവേറ്റുത്തതിനും യു.എ.ഇയെ ഡിജിറ്റൽ ഹബാക്കി മാറ്റുന്നതിനും ലക്ഷ്യമിട്ടാണ് ഡി.ഡി.എയുടെ പ്രവർത്തനമെന്ന് അൽ മൻസൂരി പറഞ്ഞു.
ദുബൈ ഇലക്ട്രോണിക് സെക്യൂരിറ്റി സെൻറർ ഡയറക്ടർ ജനറൽ യൂസുഫ് ഹമദ് അൽ ഷെയ്ബാനി, ദുബൈ സ്റ്റാറ്റിസ്റ്റിക്സ് സെൻറർ എക്സിക്യൂട്ടീവ് ഡയറക്ടർ ആരിഫ് ഒബയ്ദ് അൽ മുഹൈരി, ദുബൈ ഡാറ്റാ എസ്റ്റാബ്ലിഷ്മെൻറ് സി.ഇ.ഒ യൂനുസ് അൽ നാസർ, സ്മാർട്ട് ദുബൈ ഗവൺമെൻറ് എസ്റ്റാബ്ലിഷ്മെൻറ് സി.ഇ.ഒ വെസം ടൂട്ടാ തുടങ്ങിയവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

