Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഡിജിറ്റല്‍ സുരക്ഷ:...

ഡിജിറ്റല്‍ സുരക്ഷ: പ്രചാരണവുമായി റാക് പൊലീസ്

text_fields
bookmark_border
ഡിജിറ്റല്‍ സുരക്ഷ: പ്രചാരണവുമായി റാക് പൊലീസ്
cancel

റാസല്‍ഖൈമ: ആവര്‍ത്തിച്ചുള്ള ജാഗ്രതാ നിദേശങ്ങള്‍ക്കിടയിലും ഓണ്‍ലൈന്‍ തട്ടിപ്പ് മാഫിയകളുടെ ഇരകളാകുന്നതിനെതിരെ ബോധവത്കരണവുമായി റാക് പൊലീസ്. ‘നിങ്ങളുടെ ഡിജിറ്റല്‍ സുരക്ഷ, നിങ്ങളുടെ ജാഗ്രതയില്‍ നിന്നാണ് തുടങ്ങുന്നത്’ എന്ന ശീര്‍ഷകത്തിലാണ് റാസല്‍ഖൈമയില്‍ പ്രചാരണം നടത്തുന്നത്. അപരിചതരില്‍ നിന്നുള്ള സന്ദേശങ്ങളും കോളുകളും അവഗണിക്കുക, വ്യക്തിഗത വിവരങ്ങളും ബാങ്കിങ്​ വിവരങ്ങളും പങ്കുവെക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ അധികൃതര്‍ ഓര്‍മപ്പെടുത്തുന്നു.

അപരിചതരില്‍ നിന്നുള്ള സന്ദേശമോ വിളിയോ വന്നാല്‍ അവരുടെ വ്യക്തിത്വം മനസിലാക്കി മാത്രം പ്രതികരിക്കുക, പാസ്​വേഡുകളും സ്ഥിരീകരണ കോഡുകളും ജാഗ്രതയോടെ കൈകാര്യം ചെയ്യുക, സംശയകരമായ സന്ദേശങ്ങള്‍ അവഗണിക്കുക, ലിങ്കുകള്‍ തുറക്കുന്നതിന് മുമ്പ് പല പ്രാവശ്യം ആലോചിക്കുക, പണം അയക്കുന്നതിന് മുമ്പ് ഗുണഭോക്താവിന്‍റെ വിവരങ്ങളുടെ കൃത്യത ഉറപ്പു വരുത്തുക തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് കാമ്പയിനിന്‍റെ ഭാഗമായി ഇറക്കിയ ഡിജിറ്റല്‍-വീഡിയോ സന്ദേശങ്ങള്‍. സമൂഹം സൈബര്‍ കുറ്റകൃത്യങ്ങളിലകപ്പെടാതിരിക്കുകയും ഡിജിറ്റല്‍ തട്ടിപ്പുകാരില്‍ നിന്ന് അവരെ സംരക്ഷിക്കുകയുമാണ് ബോധവത്കരണ പ്രചാരണത്തിന്‍റെ ലക്ഷ്യമെന്ന് റാക് പൊലീസ് ഓപ്പറേഷന്‍സ് ജനറല്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഡോ. താരീഖ് മുഹമ്മദ് ബിന്‍ സെയ്ഫ് വ്യക്തമാക്കി. സ്മാര്‍ട്ട് ഫോണുകളും സോഷ്യല്‍ മീഡിയ പ്ലാറ്റ്​ഫോമുകളും ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്നതിനാല്‍ സൈബര്‍ സുരക്ഷ പ്രധാനമാണ്. പ്രവര്‍ത്തനങ്ങളുമായി പൊതുസമൂഹം സഹകരിക്കണമെന്നും വ്യക്തിഗത-സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RAK policeRasalkhaimaAwareness Campu.a.eSafe Digital Environment
News Summary - Digital safety: Rak Police launches campaign
Next Story