ഡിജിറ്റൽ പേമെന്റ്: മൈ ആസ്റ്ററും ചെക്ക്ഔട്ട് ഡോട്ട് കോമും കരാറിൽ
text_fieldsദുബൈ: ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്റെ ജി.സി.സിയിലെ മുൻനിര ഡിജിറ്റൽ ഹെൽത്ത്, ബ്യൂട്ടി, വെൽനസ് ആപ്ലിക്കേഷനായ മൈ ആസ്റ്റർ ഉപയോക്താക്കൾക്ക് ഡിജിറ്റൽ പേമെന്റ് അനുഭവം മെച്ചപ്പെടുത്തുന്നതിനായി പ്രമുഖ ആഗോള പേമെന്റ് സേവന ദാതാക്കളായ ചെക്ക് ഔട്ട് ഡോട്ട് കോമുമായി കരാറിലേർപ്പെട്ടു. മൈ ആസ്റ്റർ ആപ്ലിക്കേഷനിലൂടെയും വെബ്സൈറ്റിലൂടെയും വേഗത്തിലും സുരക്ഷിതമായും സൗകര്യപ്രദമായും പേമെന്റുകൾ നടത്താൻ സഹകരണം സഹായകമാവും.
എല്ലാവർക്കും തടസ്സമില്ലാത്ത പരിചരണം നൽകുന്നതിനുള്ള ആസ്റ്ററിന്റെ കാഴ്ചപ്പാടിനെ കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് ഈ പങ്കാളിത്തം. 145ലധികം കറൻസികളും വ്യത്യസ്തമായ പ്രാദേശിക പേമെന്റ് രീതികളും പിന്തുണയ്ക്കുന്ന ചെക് ഔട്ട് ഡോട്ട് കോമിന്റെ വിപുലമായ പേമെന്റ് ശൃംഖല, മൈ ആസ്റ്റർ ഉപയോക്താക്കൾക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ പേയ്മെന്റ് അനുഭവം ഉറപ്പുവരുത്തും. മെച്ചപ്പെട്ട പേയ്മെന്റ് അനുഭവത്തോടൊപ്പം മികച്ച നിരക്കുകൾ, വഞ്ചന തടയൽ, അതിർത്തികൾ കടന്നുള്ള ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്ന സാഹചര്യം എന്നിവയുൾപ്പെടെ ആസ്റ്ററിന്റെ വൈവിധ്യമാർന്ന രോഗീ സേവനങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപന ചെയ്ത തടസ്സമില്ലാത്ത ചെക്ക്ഔട്ട് പ്രക്രിയയാണ് സഹകരണം അവതരിപ്പിക്കുന്നത്.
ആരോഗ്യ സംരക്ഷണം കൂടുതൽ പേരിലേക്ക് എളുപ്പത്തിൽ ലഭ്യമാക്കാനുള്ള ആസ്റ്ററിന്റെ ദൗത്യത്തിലെ പ്രധാന നാഴികക്കല്ലാണ് ചെക്ക് ഔട്ട് ഡോട്ട് കോമുമായുള്ള ഈ പങ്കാളിത്തമെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ, ഡിജിറ്റൽ ഹെൽത്ത് ആൻഡ് ഓമ്നി ചാനൽ സി.ഇ.ഒ, നല്ല കരുണാനിധി പറഞ്ഞു.
രോഗികൾക്ക് ഇപ്പോൾ അപ്പോയിൻമെന്റുകൾ, ഹെൽത്ത് കെയർ പാക്കേജുകൾ എന്നിവ ബുക്ക് ചെയ്യാനോ മരുന്നുകളോ സൗന്ദര്യവർധക ഉൽപന്നങ്ങളോ വാങ്ങാൻ മൈ ആസ്റ്ററിലൂടെ പണമടക്കാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

