Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശൈഖ്​ സായിദ്​ ഡിജിറ്റൽ...

ശൈഖ്​ സായിദ്​ ഡിജിറ്റൽ ചാനലിന്​ തുടക്കമായി

text_fields
bookmark_border
ശൈഖ്​ സായിദ്​ ഡിജിറ്റൽ ചാനലിന്​ തുടക്കമായി
cancel

അബൂദബി: ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്​യാ​​​െൻറ രക്ഷാകർതൃത്വത്തിലുള്ള അബൂദബി മീഡിയയുടെ (എ.ഡി.എം) കീഴിൽ സായിദ്​ ഡിജിറ്റൽ ചാനൽ ആരംഭിച്ചു. സായിദ്​ വർഷത്തി​​​െൻറ ഭാഗമായി രാഷ്​ട്രപിതാവ്​ ശൈഖ്​ സായിദ്​ ബിൻ സുൽത്താൻ ആൽ നഹ്​യാ​​​െൻറ ജീവിതം രേഖപ്പെടുത്തുന്നതിന്​ വേണ്ടിയുള്ളതാണ്​ ചാനൽ. വെബ്​സൈറ്റ്​, ഇ^ആപ്ലിക്കേഷനുകൾ, സമൂഹ മാധ്യമ അക്കൗണ്ടുകൾ എന്നിവ ഉൾപ്പെട്ടതാണിത്​.

​ഫെഡറേഷൻ രൂപവത്​കരണത്തിന്​ മുമ്പ്​ മുതൽ മരണം വരെയുള്ള ൈ​ശഖ്​ സായിദി​​​െൻറ ജീവിതം, ദർശനം, രാഷ്​ട്രീയ തത്വശാസ്​ത്രം എന്നിവ ഉയർത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെ വിവിധ പരിപാടികളിലൂടെയുള്ള സംവാദത്തെ പിന്തുണക്കുക എന്ന  എ.ഡി.എമ്മി​​​െൻറ ദേശീയ കർത്തവ്യത്തി​​​െൻറയും സാമൂഹിക ഉത്തരവാദിത്വത്തി​​​െൻറയും ഭാഗമായി പുതിയ സംവിധാനം ഒരു സംഘം യു.എ.ഇ യുവാക്കളായിരിക്കും കൈകാര്യം ​െചയ്യുക. വളർന്നുവരുന്ന തലമുറയെ​ ശൈഖ്​ സായിദി​​​െൻറ ചിന്തകളും തത്വശാസ്​ത്രവും ദയാശീല പ്രകൃതവും പഠിപ്പിക്കുന്ന മാധ്യമമായി ഇൗ ചാനൽ പ്രവർത്തിക്കുമെന്നാണ്​ അഭിലഷിക്കുന്നതായി സാംസ്​കാരിക–വിജ്ഞാന വികസന വകുപ്പ് മന്ത്രി നൂറ ബിൻത് മുഹമ്മദ് ആൽ കഅബി പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsdigital channel
News Summary - digital channel-uae-gulf news
Next Story