Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘പാസ്‌പോര്‍ട്ട് പുതുക്കലിലെ പ്രയാസങ്ങള്‍ ആശങ്കജനകം’

text_fields
bookmark_border
‘പാസ്‌പോര്‍ട്ട് പുതുക്കലിലെ പ്രയാസങ്ങള്‍ ആശങ്കജനകം’
cancel

അബൂദബി: യു.എ.ഇയിലെ മലയാളികൾ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ പാസ്‌പോര്‍ട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട് നേരിടുന്ന കടുത്ത പ്രയാസങ്ങളില്‍ അബൂദബി മലയാളി സമാജം ആശങ്ക രേഖപ്പെടുത്തി. നടപടിക്രമങ്ങളിലെ കാലതാമസം, അനിശ്ചിതത്വം, ഓഫിസുകളിലെ കടുത്ത തിരക്ക് മൂലം നീളുന്ന കാത്തിരിപ്പ് എന്നിവ പ്രവാസികള്‍ക്ക് വലിയ സാമ്പത്തിക മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്നതായി സമാജം പ്രസിഡന്റ് എ.എം. അന്‍സാര്‍ ചൂണ്ടിക്കാട്ടി.

ഈ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായി, മുന്‍കാലങ്ങളില്‍ എംബസിയുമായി സഹകരിച്ച് അബൂദബി മലയാളി സമാജം നല്‍കിയിരുന്ന സേവനങ്ങള്‍ പുനസ്ഥാപിക്കാന്‍ തയാറാണെന്ന് ഭാരവാഹികൾ അറിയിച്ചു. പാസ്‌പോര്‍ട്ട് പുതുക്കല്‍ നടപടികള്‍ കൂടുതല്‍ പ്രവാസി സൗഹൃദപരമാക്കാന്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്നും സമാജം ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'Difficulties in passport renewal are worrying'
Next Story