ഇതാ രണ്ട് അപൂർവ്വ സഹോദരങ്ങൾ
text_fieldsദുബൈ: അപൂർവ്വങ്ങളിൽ അപൂവ്വമായി സംഭവിക്കുന്നതാണ് നൈന ജയ്സ്വാളിനെയും അഗസ്ത്യ ജയ്സ്വാളിനെയും പോലുള്ള കുട്ടികളുടെ ജനനം. പഠനത്തിലും മറ്റ് കഴിവുകളിലും ഇവർ പ്രകടിപ്പിക്കുന്ന മികവിനെ അത്ഭുതം എന്ന് വാക്കുകൊണ്ടുപോലും വിവരിക്കാനാവില്ല. എട്ടുവയസിൽ പത്താംക്ലാസ് പാസായതാണ് നൈന. അതും കേംബ്രിഡ്ജ് സർവ്വകലാശാലയുടെ മേൽനോട്ടത്തിൽ നടത്തുന്ന െഎ.ജി.സി.എസ്.ഇ. സിലബസിൽ. പിന്നീട് പത്ത് വയസിൽ പന്ത്രണ്ടാം ക്ലാസ് പാസായി അഗസ്ത്യ. ഇത് വെറും തുടക്കം. 16ാം വയസിൽ പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദം നേടിയ നൈനക്ക് ഇപ്പോൾ 17 വയസാണ് പ്രായം. നിലവിൽ പിഎച്ച്ഡി ചെയ്യുന്നു. 2010 ൽ പത്ത് വയസാണ് നൈനക്ക് പ്രായം പക്ഷേ, ആന്ധ്രാപ്രദേശ് ബോർഡ് ഒാഫ് എക്സാമിനേഷനിൽ നിന്ന് ഇൗ കൊച്ചുമിടുക്കി 12 ാം ക്ലാസ് പാസായി. 14 ാംവയസിൽ ഒസ്മാനിയ സർവ്വകലാശാല നൈനക്ക് ബിരുദം സമ്മാനിച്ചു.
വേറൊരു പണിയുമില്ലാതെ എപ്പോഴും പഠിച്ചുകൊണ്ടിരിപ്പാണ് ഇൗ കുട്ടിയെന്ന് കരുതരുത്. ടേബിൾ ടെന്നീസിൽ ദേശീയ ചാമ്പ്യനാണ് നൈന. സൗത്ത് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ലോകത്ത് ആറാം സ്ഥാനവുമുണ്ട്. ഇരുകൈകളും കൊണ്ട് ഒരുപോലെ എഴുതാൻ കഴിവുള്ള ഇൗ കുട്ടി പിയാനോ വാദകയും പാട്ടുകാരിയുമാണ്. കമ്പ്യൂട്ടറിൽ ഇംഗ്ലീഷ് അക്ഷരമാല ടൈപ്പ് ചെയ്യാൻ വേണ്ടത് 2.72 സെക്കൻറ്.അതേസമയം ഹൈദ്രാബാദി ബിരിയാണി 25 മിനിറ്റിനകം റെഡിയാക്കുകയും ചെയ്യും. കായികരംഗത്ത് 31 ദേശീയ മെഡലും 15 അന്തർദേശീയ നേട്ടങ്ങളും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. നൈനയുടെ വഴിക്ക് തന്നെയാണ് സഹോദരൻ അഗസ്ത്യയുടേയും യാത്ര. തെലുങ്കാനയിൽ നിന്ന് ഒമ്പതാം വയസിൽ പത്താം ക്ലാസ് പാസായി. നിലവിൽ മാസ് കമ്യൂണിക്കേഷൻ ആൻറ് ജേർണലിസത്തിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് ഇൗ 11 കാരൻ. രണ്ടാം വയസിൽ മുന്നൂറോളം ചോദ്യങ്ങൾക്ക് ഉത്തരം പറയുമായിരുന്നു. ഇപ്പോൾ അതിെൻറ പത്ത് മടങ്ങ് അതായത് 3000 ചോദ്യങ്ങൾക്ക് ഇൗ കുട്ടിയിൽ നിന്ന് ഉത്തരം കിട്ടും. എങ്ങനെയാണ് ഇൗ കുട്ടികൾ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥരായത്.
എല്ലാകുട്ടികൾക്കും അവരുടേതായ കഴിവുകളുണ്ട്. രക്ഷിതാക്കൾ വേണ്ടപോലെ ശ്രദ്ധ നൽകിയാൽ അവർ മികച്ചവരാകുമെന്നാണ് ഇരുവരുടെയും മാതാപിതാക്കൾ പറയുന്നത്. കുട്ടികളെ സന്തോഷകരമായ അന്തരീക്ഷത്തിൽ അവരുടേതായ ഭാഷയിൽ കാര്യങ്ങൾ മനസിലാക്കിക്കൊടുക്കുകയാണ് ചെയ്യേണ്ടത്. െഎ.ക്യൂ. ലെവൽ വളരെയുയർന്ന ഇൗ കുട്ടികളെയും സാധാരണ കുട്ടികളെയും താരമ്യപ്പെടുത്തരുത്. പക്ഷേ, നിങ്ങളുടെ കുട്ടികളെ ഇപ്പോഴുള്ളതിൽ നിന്നും ഏറെ മെച്ചപ്പെട്ടവരാക്കാനും അതിന് കഴിവുള്ള രക്ഷിതാക്കളായി മാറാനുംചിലപ്പോൾ കഴിഞ്ഞേക്കും. ഗൾഫ് മാധ്യമം നടത്തുന്ന എജുകഫെയിൽ നൈനയും അഗസ്ത്യയും രക്ഷിതാക്കളും എത്തുന്നുണ്ട്. അവിടെ നിങ്ങൾക്ക് അവർ പറയുന്നത് കേൾക്കാം അവരുമായി സംവദിക്കാം.
ഇവർ മാത്രമല്ല െഎ.എസ്.ആർ.ഒയിലെ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ, മെൻറലിസ്റ്റ് കേദാർനാഥ് പരുൾക്കർ, പ്രചോദക പ്രഭാഷകൻ ഡോ. ഫാറൂഖ് സെൻസേയി, െഎ.ഡി. ഫ്രെഷ് ഫുഡ് സഹസ്ഥാപകനും സി.ഇ.ഒയുമായ മുസ്തഫ പി.സി., കരിയർ പ്രഭാഷക മദീഹ അഹമ്മദ്, ഷാർജ ഇസ്ലാമിക് ബാങ്ക് വൈസ് പ്രസിഡൻറ് ഡോ. സംഗീത് ഇബ്രാഹിം എന്നിവർ വിദ്യാർത്ഥികളും രക്ഷിതാക്കളുമായി സംവദിക്കാനെത്തും. ഇൗ മാസം 26,27 തീയതികളില്‍ ദുബൈ മുഹൈസ്ന ഇന്ത്യൻ അക്കാദമി സി.ബി.എസ്.ഇ സ്കൂളിൽ നടക്കുന്ന മേളയില്‍ പ്ലസ് ടുവിന് ശേഷമുള്ള പഠനവഴികളും പ്രവേശ മാര്‍ഗങ്ങളും കണ്ടെത്താം. ഉപദേശ നിര്‍ദേശങ്ങളുമായി പ്രമുഖ വിദ്യഭ്യാസ വിദഗ്ധരും പ്രചോദക പ്രഭാഷകരും കരിയര്‍ ഉപദേശകരും നിങ്ങൾക്കൊപ്പമെത്തും. ഏറ്റവും പുതിയ കോഴ്സുകളും മറ്റും അഭിരുചിക്കനുസരിച്ച് തെരഞ്ഞെടുക്കാനും കുട്ടികളുടെ മാനസിക-ബൗദ്ധിക ക്ഷമത വിലയിരുത്താനുമാവും. www.click4m.com എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്ത് മേളയിൽ പെങ്കടുക്കാം. പ്രവേശനം സൗജന്യമാണ്.