അപൂര്‍വ കാഴ്ച്ചയൊരുക്കി അല്‍ താഹിലിലെ ആഴമുള്ള കിണറുകള്‍
text_fieldsഷാര്‍ജ: കിണറുകള്‍ പുരാതന അറബ് സംസ്കൃതിയുടെ ആഴമുള്ള ജൈവിക അടയാളങ്ങളാണ്. മുത്ത് വാരലും മത്സ്യബന്ധനവും നഗരവാസികളായ അറബ് ജനതയുടെ പശിയകറ്റിയപ്പോള് പൗരാണിതകയെ മുറുകെ പിടിച്ച് ജീവിച്ച ബദുക്കളുടെ ഉപജീവനമാര്‍ഗം കാര്‍ഷിക -ക്ഷീരമേഖലകളായിരുന്നു. ഇവയെ പരിപോഷിപ്പിക്കാന്‍ അവര്‍ നിരന്തരം യാത്രകള്‍ ചെയ്തു. മണല്‍പ്പരപ്പുകള്‍ക്ക് താഴെയുള്ള ജലത്തിെൻറ സംഗീതം അവര്‍ കേട്ടു. അവിടെ കേന്ദ്രീകരിച്ച് അവര്‍ വാസം ഉറപ്പിക്കുകയും വരും തലമുറക്ക് ആവശ്യമുള്ളതെല്ലാം കരുതി വെക്കുകയും ചെയ്തു.
യു.എ.ഇയിലെ മരുഭൂമിയിലൂടെ യാത്ര ചെയ്യുമ്പോള്‍ പൗരാണികതയുടെ അടയാളങ്ങളായി മുന്നിലേക്ക് എത്തുന്ന വിസ്മയങ്ങളാണ് ഇവിടെയുള്ള ആഴമുള്ള കിണറുകള്‍. ഗാഫ്മരങ്ങളാല് വലയം ചെയ്ത് കിടക്കുന്ന ഇത്തരം കിണറുകള്‍ക്ക് സമീപത്ത് വലിയൊരു ആവാസ വ്യവസ്ഥ മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നുവെന്നതിന്‍െറ അടയാളങ്ങളും കാണാം. ഇത്തരമൊരു പ്രദേശമാണ് ഷാര്‍ജയിലെ അല്‍ താഹില്‍ മേഖല.
സജ വ്യവസായ മേഖലയുടെ ഏതാണ്ട് പിറക് വശത്തായിട്ടാണ് ഇതിെൻറ കിടപ്പ്. ഷിനൂഫ്, റാഫിയ, ഇബ്നു റഷീദ് തുടങ്ങിയ പ്രദേശങ്ങളാണ് സമീപത്ത്. സുബൈര്‍ ജില്ലയില്‍പ്പെട്ട പ്രദേശങ്ങളാണ് ഇവയെല്ലാം. ഷാര്‍ജ-^ദൈദ് റോഡില്‍ നിന്ന് ഇവിടേക്ക് റോഡുകളുണ്ട്. ഫോര്‍വീല്‍ വാഹനങ്ങളില്‍ വേണം അല്‍ താഹില്‍ മേഖലയുടെ അകത്തേക്ക് കടക്കാന്‍. കാവിനിറമാര്‍ന്ന മണല്‍പ്പരപ്പിലൂടെ മുന്നോട്ട് പോകുമ്പോള്‍ ഏറെ സൂക്ഷിക്കണം. ചുള്ളികമ്പുകള്‍ വെച്ച് അടച്ച് വെച്ച കിണറുകള്‍ കാണാതെ മുന്നോട്ട് പോയാല്‍ അപകടമാണ്. ഏറെ കാലം ഉപയോഗിച്ചതിന് ശേഷമാണ് കിണറുകള്‍ ഉപേക്ഷിക്കപ്പെട്ടതെന്ന് ഒറ്റനോട്ടത്തില്‍ മനസിലാകും. ജലലഭ്യത കുറഞ്ഞത് കാരണമോ, ഇതിലും കൂടുതല്‍ ലഭ്യത കൂടിയ ഇടങ്ങള്‍ കണ്ടത്തെിയത് കാരണമോ ആയിരിക്കാം ഇവിടെ നിന്ന് ആവാസവും കൃഷിയും അറ്റ് പോയത്. കാര്‍ഷിക മേഖലയുടെ എല്ലാ അടയാളങ്ങളും കിണര്‍ കരയിലുണ്ട്. ചിലപ്പോള്‍ കൂടുതല്‍ അടയാളങ്ങള്‍ മണല്‍പ്പരപ്പ് നീക്കിയാല്‍ കണ്ടത്തെിയേക്കാം. കൃഷിയും ബദുക്കളും പോയെങ്കിലും ലായങ്ങള്‍ നിരവധിയുണ്ട് ഇവിടെ. കുതിരകളും ഒട്ടകങ്ങളും ആടുകളും അല്‍ താഹിലിെൻറ രേഖപ്പെടുത്താത്ത ചരിത്രത്തിന് മുകളില്‍ മേഞ്ഞ് നടക്കുന്നു. ഗാഫ് മരത്തണലിരുന്ന് ഇടയന്മാര് കഥകള്‍ പറയുന്നു. ഗാഫ് മരങ്ങള്‍ വിരിച്ചിട്ട തണലില്‍ ഇവര്‍ ചൂടിനെയും തണുപ്പിനെയും പ്രതിരോധിക്കുന്നു. താഹില്‍ മേഖലയില്‍ നിരവധി ഇടയ കുടിലുകള്‍ കാണാം. കിണറുകളിലേക്ക് കല്ലെറിഞ്ഞാല്‍ അതിന്‍െറ ആഴമളക്കാം. അടുത്ത കാലത്തും ഈ കിണറുകള്‍ ഉപയോഗിച്ചതായിട്ടാണ് മനസിലാകുന്നത്.
മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്തിരുന്നതിെന്െറ ചില അടയാളങ്ങളും കാണാനുണ്ട്. എന്നാല്‍ കാര്‍ഷിക മേഖലയില്‍ ഗാഫുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ഹൂബാറ (മരുകൊക്ക്) പക്ഷികളുടെതിന് സമാനമായ ചില ശബ്ദങ്ങള്‍ അല്‍ താഹിലിന്െറ വിജനയതയില് നിന്ന് കേള്‍ക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
