Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഡി.ഐ.എഫ്​.സിയുടെ...

ഡി.ഐ.എഫ്​.സിയുടെ രണ്ടാംഘട്ട വികസനം പ്രഖ്യാപിച്ചു

text_fields
bookmark_border
ഡി.ഐ.എഫ്​.സിയുടെ രണ്ടാംഘട്ട വികസനം പ്രഖ്യാപിച്ചു
cancel
camera_alt

ദുബൈ ഇന്‍റർനാഷനൽ ഫിനാൻഷ്യൽ സെന്‍റ(ഡി.ഐ.എഫ്​.സി)റിന്‍റെ രണ്ടാം ഘട്ട വികസനത്തിന്‍റെ രൂപരേഖ നോക്കിക്കാണുന്ന ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം

Listen to this Article

ദുബൈ: ലോകത്തെ ഏറ്റവും മികച്ച നാല്​ ഫിനാൻഷ്യൽ സെന്‍ററുകളിൽ ഒന്നായി മാറുകയെന്ന ലക്ഷ്യത്തിന്‍റെ ഭാഗമായി സഅബീലിലെ ദുബൈ ഇന്‍റർനാഷനൽ ഫിനാൻഷ്യൽ സെന്‍റ (ഡി.ഐ.എഫ്​.സി)റിന്‍റെ രണ്ടാംഘട്ട വികസനം പ്രഖ്യാപിച്ച്​ യു.എ.ഇ വൈസ്​ പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം. 10,000 കോടി ദിർഹമാണ്​ ചെലവ്​. ‘നമ്മുടെ ദേശീയ സമ്പദ്‌വ്യവസ്ഥ ഗുണപരമായ പരിവർത്തനങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്​.

ഡി.ഐ.എഫ്​.സിയുടെ പുതിയ വിപുലീകരണത്തിലൂടെ പ്രധാന വികസന കുതിപ്പ്​ കൈവരിക്കാൻ ലക്ഷ്യമിടുന്നു​. ഒരു ആഗോള സാമ്പത്തിക കേന്ദ്ര​മെന്ന എന്ന നിലയിൽ നമ്മുടെ ഭാവി അനുദിനം കൂടുതൽ ദൃഢമായിക്കൊണ്ടിരിക്കുകയാണ്​’-ശൈഖ്​ മുഹമ്മദ്​ എക്സിൽ കുറിച്ചു. പ്രതിവർഷം 50,000 വിദ്യാർഥികൾക്ക്​ സേവനം നൽകാവുന്ന രീതിയിലാണ്​ ഡി.ഐ.എഫ്​.എസി അകാദമിയുടെ വിപുലീകരണം വിഭാവനം ചെയ്യുന്നത്​.

ഇത്​ കൂടാതെ 6,000 കമ്പനികളേയും 30,000 നിർമിത ബുദ്ധി സ്​പെഷ്യലിസ്റ്റുകളേയും ഉൾ​കൊള്ളാവുന്ന രീതിയിൽ ഒരു ലക്ഷം ചതുരശ്ര അടി നീളത്തിൽ ഡിജിറ്റൽ സാമ്പത്തിക ഇന്നോവേഷൻ ഹബ്ബും വികസിപ്പിക്കും. അതോടൊപ്പം ധനകാര്യ സ്ഥാപനങ്ങ​ളെ പിന്തുണക്കാനായി സാഹിത്യ, സാംസ്കാരിക കേന്ദ്രം, സമ്മേളന ഹാൾ, ലോകോത്തര നിലവാരത്തിലുള്ള ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും ഉൾപ്പെടുത്തും.

17 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ പദ്ധതിയിൽ 125,000 പ്രൊഫഷണലുകളെ ഉൾകൊള്ളാനാവും. 2024ൽ സ്ഥാപിച്ചത്​ മുതൽ ആഗോള സാമ്പത്തിക സ്ഥാപനങ്ങൾ, നൂതനാശയങ്ങൾ, പ്രഫഷനൽ സേവന സ്ഥാപനങ്ങൾ എന്നിവയെ ആകർഷിക്കുന്ന ഒരു സ്ഥാപനമായി ഡി.ഐ.എഫ്​.സി മാറിയിട്ടുണ്ട്​. ഡി.ഐ.എഫ്​.സി അതോറിറ്റി, ഡി.എഫ്​.എസ്​.എ, ഡി.ഐ.എഫ്​.സി കോടതികൾ എന്നിങ്ങനെ മൂന്ന്​ സ്വതന്ത്ര സമിതികളുടെ പിന്തുണയോടെയാണ്​ അതിന്‍റെ ആവാസ വ്യവസ്ഥകൾ നിയമപരവും നിയന്ത്രണപരവുമായ ഉറപ്പും ബിസിനസ്​ ചടുലതയും സംയോജിപ്പിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohammed bin Rashid Al MaktoumDubai International Financial CenterSecond phase of indigenization
News Summary - DIFC's second phase development announced
Next Story