ഡീഗോ മറഡോണ: യു.എ.ഇയെ പ്രണയിച്ചവൻ
text_fieldsദുബൈയിലെത്തിയ മറഡോണ
ദുബൈ: കാൽപ്പന്തുപോലെതന്നെ യു.എ.ഇയെയും നെഞ്ചോട് ചേർത്ത മനുഷ്യനാണ് ഡീഗോ മറഡോണ. അർജൻറീനയും സ്പെയിനും കഴിഞ്ഞാൽ അദ്ദേഹം താമസിക്കാൻ ഇഷ്ടപ്പെട്ടിരുന്ന നഗരമായിരുന്നു ദുബൈ. ഇവിടെ സ്ഥിരതാമസമാക്കുന്നിനെക്കുറിച്ച് ആലോചിക്കുന്നു എന്നു പോലും ഒരുവേള അദ്ദേഹം പറഞ്ഞു.
മറഡോണയുടെ സാന്നിധ്യം യു.എ.ഇയിലെ കായിക രംഗത്ത് ചെറുതല്ലാത്ത ഉണർവ് സൃഷ്ടിച്ചിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തെ ദുബൈയുടെ സ്പോർട്സ് അംബാസഡറായി നിയമിച്ചതും പിന്നീട് കാലാവധി നീട്ടിയതും. പ്രദേശിക ക്ലബിെൻറ പരിശീലകനായി ഇതിഹാസതാരത്തെ നിയോഗിക്കുക വഴി യു.എ.ഇയും ലോകത്തിെൻറ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കോടികൾ നൽകിയാണ് ഡീഗോയെ അവർ ഇവിടെ എത്തിച്ചത്.
അല്‍ വാസല്‍ ക്ലബിെൻറ സീനിയർ ടീം പരിശീലകനായാണ് മാറഡോണ ദുബൈയില്‍ എത്തിയത്. ക്ലബുമായുള്ള കരാര്‍ അവസാനിച്ചപ്പോള്‍ ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ അംഗവുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബീന്‍ റാഷിദ് അല്‍ മക്തൂം വ്യക്തിപരമായി താല്പര്യമെടുത്താണ് അദ്ദേഹത്തെ ദുബൈയുടെ കായിക അംബാസഡറായി നിയമിച്ചത്.
പിന്നീട് ദുബൈയില്‍ നടന്ന പ്രമുഖ കായിക മേളകളുടെയെല്ലാം പ്രചാരകനായും സംഘാടകരിലൊരാളായും മാറഡോണ നിറഞ്ഞു നിന്നു. പ്രവാസികൾ അടക്കമുള്ളവർക്ക് സെൽഫിയെടുക്കാനുള്ള നിരവധി അവസരങ്ങളാണ് ഇതുവഴി വന്നുചേർന്നത്. അല്‍ വാസല്‍ ക്ലബുമായുള്ള കരാര്‍ അവസാനിച്ചപ്പോള്‍ മാറഡോണയെ റാഞ്ചാൻ യൂറോപ്യൻ ക്ലബുകൾ എത്തിയിരുന്നു. എന്നാൽ, ദുബൈയോടൊപ്പം നിൽക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. രണ്ടാം വരവിൽ അൽ -ഫുജൈറ ടീമിനൊപ്പമായിരുന്നെങ്കിലും അദ്ദേഹത്തിെൻറ ടീമിന് വേണ്ടത്ര ശോഭിക്കാനായില്ല.
'നഷ്ടമായത് ഇതിഹാസത്തെ'
ഡീഗോ മറഡോണയുടെ വിയോഗത്തിൽ ലോകത്തിന് നഷ്ടമായത് ഇതിഹാസതാരത്തെയാണെന്ന് ദുബൈ സ്പോർട്സ് കൗൺസിൽ ചെയർമാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു. അദ്ദേഹം യു.എ.ഇയിൽ ഉണ്ടായിരുന്നു എന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. അദ്ദേഹത്തിെൻറ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കേരള സന്ദർശനത്തിെൻറ ചുക്കാൻ പിടിച്ച ഓർമയിൽ അഡ്വ. ഹാഷിക്
ദുബൈ: ദുബൈയിൽനിന്ന് മറഡോണയെ കേരളത്തിലെത്തിക്കാനുള്ള ശ്രമത്തിന് ചുക്കാൻ പിടിച്ച ഓർമയിലാണ് അഭിഭാഷകൻ അഡ്വ. ഹാഷിക് തൈക്കണ്ടി.മറഡോണയെ നാട്ടിലെത്തിച്ചത് ഇംപ്രസാരിയോ അഡ്വർടൈസിങ് കമ്പനി വഴിയായിരുന്നു. ഈ സമയത്ത് കമ്പനിയുടെ ലീഗൽ അഡ്വൈസറായിരുന്ന ഹാഷികാണ് മറഡോണക്കായി കമ്പനിയുടെ ലീഗൽ ഡോക്യുമെൻറും എഗ്രിമെൻറുമെല്ലാം തയാറാക്കിയത്. ഈ സമയം ദുബൈ അൽ അഹ്ലി ക്ലബിലായിരുന്നു മറഡോണ.
കമ്പനിയും പൊലീസും തമ്മിെല സുരക്ഷ ക്രമീകരണത്തിെൻറ ഭാഗമാകാനും ഹാഷികിന് കഴിഞ്ഞു. ഇതിനായി മറഡോണ കേരളത്തിലെത്തുന്നതിന് രണ്ടു ദിവസം മുമ്പുതന്നെ ഹാഷികിെൻറ നേതൃത്വത്തിെല സംഘം കണ്ണൂരിൽ എത്തി. സ്വന്തം നാടായ കണ്ണൂരിൽ മറഡോണ എത്തിയതിലും അതിെൻറ ഭാഗമാകാൻ കഴിഞ്ഞതിലും സന്തോഷമുണ്ടെന്ന് ഹാഷിക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

