സാേങ്കതികവിദ്യ വിദഗ്ധർക്ക് അവസരം തുറന്നിട്ട് ഡി.െഎ.സിയുടെ ‘ഗോ ഫ്രീലാൻസ്’ പെർമിറ്റ്
text_fieldsദുബൈ: സാേങ്കതികവിദ്യയിൽ വിദഗ്ധരായ സ്വദേശികൾക്കും വിദേശികൾക്കും നിരവധി അവസരങ്ങൾ തുറന്നിട്ട് ദുബൈ ഇൻറർനെറ്റ് സിറ്റി (ഡി.െഎ.സി) ‘ഗോ ഫ്രീലാൻസ്’ പെർമിറ്റ് അവതരിപ്പിച്ചു. സാേങ്കതികവിദ്യ മേഖലയിൽ ഫ്രീലാൻസ് ആയി ജോലി ചെയ്യാനുള്ള അവസരമാണ് മിന മേഖലയിലെ ഏറ്റവും വലിയ സാേങ്കതിക വിദ്യ ബിസിനസ് ഹബ് ആയ ഡി.െഎ.സി ഇതിലൂടെ ഒരുക്കുന്നത്. സാേങ്കതിക സഹായവും അനുബന്ധ സേവനങ്ങളും നൽകുന്ന വെബ്, മൊബൈൽ, സോഫ്റ്റ്വെയർ ഡെവലപ്മെൻറ്, ആർകിടെക്ചർ, െഎ.ടി, ടെലികമ്യൂണിക്കേഷൻ നെറ്റ്വർകിങ്, ഡാറ്റ സയൻസ്, അനലിറ്റിക്സ്, കസ്റ്റമർ സർവിസ് രംഗത്തെ വിദഗ്ധർക്കും കമ്പനികൾക്കും ‘ഗോ ഫ്രീലാൻസ്’ പദ്ധതിയിൽ അപേക്ഷ സമർപ്പിക്കാം. ജോലി ചെയ്യുന്ന കമ്പനി, േപ്രാജക്ട്, എന്നിവ തെരഞ്ഞെടുക്കുന്നതിലും പ്രവൃത്തി സമയം കൈകാര്യം ചെയ്യുന്നതിലും ഫ്രീലാൻസ് ജീവനക്കാർക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കും. മിന മേഖലയിലെ സാേങ്കതികവിദ്യ രംഗത്തെ ആവശ്യങ്ങൾ നിവർത്തിക്കുന്നതിന് പര്യാപ്തമായ വിധമാണ് ഗോ ഫ്രീലാൻസ് പാക്കേജ് തയാറാക്കിയിരിക്കുന്നത്.
മികച്ച പ്രതിഭകളെ ആകർഷിച്ച് ദുബൈ എമിറേറ്റിെൻറ സമ്പദ് വ്യവസ്ഥക്ക് ഗതിവേഗം പകരാനുള്ള ഡി.െഎ.സിയുടെ ദൗത്യത്തിന് സഹായകരമാകാനും പാക്കേജ് ഉപകരിക്കും. സ്വാതന്ത്ര്യം നവീനാശയങ്ങൾ സൃഷ്ടിക്കുമെന്നതിലും സർഗാത്മകതയെ പ്രോത്സാഹിപ്പിക്കുമെന്നതിലും സംശയമില്ലെന്ന് ഡി.െഎ.സി മാനേജിങ് ഡയറക്ടർ അമ്മാർ ആൽ മാലിക് പറഞ്ഞു. ദുബൈയിലെ സാേങ്കതികവിദ്യ രംഗം വികസിക്കുന്നത് അതിവേഗത്തിലാണ്. പ്രസക്തവും മത്സരാധിഷ്ടിതവും ലാഭകരവും ആയി നിലനിലക്കാൻ ഫ്രീലാൻസ് ടാലൻറ് സങ്കൽപത്തെ സവീകരിക്കാൻ സാധിക്കുന്ന വിധം വഴക്കമുള്ള ബിസിനസ് മാതൃകയിലാണ് പ്രവർത്തിക്കുന്നതെന്ന് ബിസിനസ് സംരംഭങ്ങൾ ഉറപ്പുവരുത്തേണ്ടതുണ്ട്. േഗാ ഫ്രീലാൻസ് അത്തരത്തിലുള്ള ഒരു പരിഹാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹ്രസ്വകാല കരാർ അടിസ്ഥാനത്തിൽ ഒരു ലക്ഷത്തോളം ഫ്രീലാൻസുകാർ വേതനം കൈപ്പറ്റുന്നുണ്ടെന്നാണ് വിദഗ്ധർ കണക്കാക്കുന്നത്. സൗകര്യപ്രദമായ പ്രവൃത്തി സമയങ്ങൾ അനുവദിക്കുകയും വീട്ടിൽനിന്ന് ജോലി ചെയ്യാനുള്ള അവസരമൊരുക്കുകയും ചെയ്യുന്ന കമ്പനികൾ വർധിച്ചുവരികയാണ്. ഇത് ഉൽപാദനക്ഷമത വർധിപ്പിക്കാൻ മാത്രമല്ല പ്രവർത്തന ചെലവ് കുറക്കുന്നതിനും സഹായകരമാകുന്നു. പ്രതിഭകളെ ജോലിക്ക് നിയമിക്കുന്നതിന് പുറമെ േഗാ ഫ്രീലാൻസ് ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള യുവ തലമുറയിൽ പെട്ടവരെ ആകർഷിക്കുകയും വളർത്തിക്കൊണ്ട് വരികയും ചെയ്യുമെന്നും അമ്മാർ മാലിക് പറഞ്ഞു. ഫ്രീലാൻസേഴ്സ് അംഗങ്ങൾക്ക് ഇപ്പോൾ ഡി.െഎ.സിയുടെ അവിഭാജ്യ ഘടകമാകാനും തങ്ങളുടെ നെറ്റ്വർക്കിങ് പരിപാടികളിലും സംരംഭങ്ങളിലും സവിശേഷ പ്രവേശനം നേടാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
