ദിബ്ബ കെ.എം.സി.സി ഈദുൽ ഇത്തിഹാദ് സമാപിച്ചു
text_fieldsദിബ്ബ കെ.എം.സി.സി സംഘടിപ്പിച്ച ഈദുൽ ഇത്തിഹാദ് ആഘോഷത്തിൽനിന്ന്
ദിബ്ബ: യു.എ.ഇ യുടെ 54ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദിബ്ബ കെ.എം.സി.സി സംഘടിപ്പിച്ച ‘ഹുബ്ബ് 2025’ഈദുൽ ഇത്തിഹാദ് ആഘോഷ പരിപാടികൾ സമാപിച്ചു. ദിബ്ബ കൾച്ചറൽ തിയറ്റർ അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടി യു.എ.ഇ ഫെഡറൽ നാഷനൽ കൗൺസിൽ അംഗം ആയിഷ ഖമീസ് അലി അൽ ദൻഹാനി ഉദ്ഘാടനം ചെയ്തു.
സ്വന്തം രാജ്യത്തെ പോലെ യു.എ.ഇയെ സ്നേഹിക്കുന്ന ഇന്ത്യൻ ജനതയിൽ അഭിമാനം കൊള്ളുന്നു. ലോകത്തിലെ മറ്റേത് മുൻനിര രാഷ്ട്രത്തോടും ചേർന്നുനിൽക്കുന്ന വികസനമാണ് യു.എ.ഇയിൽ നടന്നുവരുന്നത്. അതിൽ ഇന്ത്യൻ സമൂഹത്തിന്റെ പങ്ക് അനിഷേധ്യമാണെന്നും അവർ പറഞ്ഞു.
ദിബ്ബ കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് അഷ്റഫ് ഹാജി അധ്യക്ഷതവഹിച്ചു. ഉപാധ്യക്ഷൻ ഡോ. സൈദലവി ആമുഖ പ്രഭാഷണം നിർവഹിച്ചു. ദിബ്ബ തിയറ്റർ മാനേജിങ് ഡയറക്ടർ അബ്ദുല്ല മുഹമ്മദ് അൽ ദൻഹാനി, ഖമീസ് അൽ ദൻഹാനി തുടങ്ങിയ അറബ് പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
മെഹ്ഫിൽ അബൂദബി സംഗം അവതരിപ്പിച്ച ദഫ്മുട്ടും മുട്ടിപ്പാട്ടും വിദ്യാർഥികളുടെ അറബ് പൗരാണിക നൃത്തവും ഗാനാലാപനങ്ങളും അരങ്ങേറി. ദിബ്ബ കെ.എം.സി.സിയുടെ ശിഹാബ് തങ്ങൾ സേവന പുരസ്കാരം പി.പി. ഉമ്മർ, വാസു എന്നിവർ അബ്ദുല്ല മുഹമ്മദ് അൽ ദൻഹാനിയിൽനിന്ന് ഏറ്റുവാങ്ങി.
പ്രോഗ്രാം കോഓഡിനേറ്റർ അബ്ദുള്ള ദദ്ന, എൻജിനീയർ മുസ്തഫ, ഷാജഹാൻ കൊളത്തോൾ, അജ്സൽ, അഷ്റഫ് ദദ്ന, നസീർ അൽനജ, അബൂബക്കർ, റാഷിദ്, ജമാൽ, റഫീഖ്, ഹക്കീം, സുലൈമാൻ, ശരീഫ്, ജുനൈദ് വേളം, ദിബ്ബ വനിത കെ.എം.സി.സി ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. ദിബ്ബ കെ.എം.സി.സി ജനറൽ സെക്രട്ടറി നാസർ അണ്ണാൻതൊടി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

