വയനാടിന് ആശ്വാസകരങ്ങൾ നീട്ടി പ്രവാസലോകം
text_fieldsദുബൈ: വയനാട് പ്രകൃതി ദുരന്തബാധിതർക്ക് ആശ്വാസത്തിന്റെ കരങ്ങൾ നീട്ടി പ്രവാസി വ്യവസായ സ്ഥാപനങ്ങളും വ്യക്തികളും. മിഡിലീസ്റ്റിലെ പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ അഹല്യ ഗ്രൂപ്, മെഡ്7 ഗ്രൂപ്, ഗോൾഡ് എഫ്.എം റേഡിയോ, ഡിജിറ്റൽ മാധ്യമമായ ഗൾഫ് ഫോക്കസ്, കേരളത്തിന്റെ പാകിസ്താനി മരുമകൻ എന്നറിയപ്പെടുന്ന തൈമൂർ താരിഖ്, വിവിധ സാമൂഹിക കൂട്ടായ്മകൾ എന്നിവരാണ് സഹായങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഗോൾഡ് എഫ്.എം റേഡിയോ ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളമാണ് വയനാടിനാണ് സമർപ്പിച്ചിരിക്കുന്നത്.
ദുരന്തത്തിൽപെട്ട കുടുംബങ്ങളിലെ ഒരാൾക്ക് വിദേശത്ത് ജോലി നൽകാൻ സഹായിക്കുമെന്നാണ് ഡിജിറ്റൽ മാധ്യമമായ ഗൾഫ് ഫോക്കസിന്റെ പ്രഖ്യാപനം. കൂടാതെ നിരവധി കമ്യൂണിറ്റി കൂട്ടായ്മകൾ ദുരന്തബാധിതർക്ക് വീട് ഉൾപ്പെടെയുള്ള സഹായ വാഗ്ദാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

