Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമലയാളി...

മലയാളി വിദ്യാർഥികൾക്ക്​ ഡയാന അവാർഡ്​

text_fields
bookmark_border
മലയാളി വിദ്യാർഥികൾക്ക്​ ഡയാന അവാർഡ്​
cancel
camera_alt

ഡയാന പുരസ്​കാരവുമായി നിലീന മറിയം ജോനേഷ് 

ദുബൈ: ഡയാന രാജകുമാരിയുടെ പേരിൽ ബ്രിട്ടീഷ്​ രാജകുടുംബം നൽകുന്ന ഡയാന പുരസ്​കാരം മലയാളി വിദ്യാർഥികൾക്ക്​. ഇന്ത്യയിലും യു.എ.ഇയിലും പഠിക്കുന്ന മലയാളി വിദ്യാർഥികളാണ്​ പുരസ്​കാരം നേടിയത്​.

പാലാ രാമപുരം കൂട്ടക്കല്ലിൽ ജോനേഷ്​ ജോസഫി​െൻറയും വർഷയുടെയും മകൾ നിലീന മറിയം ജോനേഷാണ്​​ പുരസ്​കാരം നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വിദ്യാർഥി. വെർച്വൽ ചടങ്ങിൽ പുരസ്​കാരങ്ങൾ വിതരണം ചെയ്​തു.

ചാരിറ്റി, പരിസ്​ഥിതി പ്രവർത്തനങ്ങൾ മുൻനിർത്തി ഡയാന രാജകുമാരിയുടെ മക്കളും സഹോദരനും ചേർന്നാണ്​ പുരസ്​കാരം നൽകുന്നത്​. ഒമ്പത്​ മുതൽ 25 വയസ്സ്​​ വരെയുള്ളവർക്ക്​ അപേക്ഷിക്കാം. കോവിഡ്​ കാലത്തെ പ്രവർത്തനങ്ങൾ കൂടി മുൻനിർത്തിയാണ്​ ഒമ്പതുവയസ്സുകാരിയായ നിലീനക്ക്​ പുരസ്​കാരം ലഭിച്ചത്​.

സ്​കൂളിലെ എക്കോ കോഓഡിനേറ്റർ അഫ്രീൻ ഭാനുവാണ് നിലീനയെ നാമനിർദേശം​ ചെയ്​തത്. അടുത്തിടെ ശൈഖ്​ ഹംദാൻ പുരസ്​കാരവും നിലീന നേടിയിരുന്നു. ഷാർജ ഭരണാധികാരിയുടെ ഭാര്യ ശൈഖ ജവാഹർ ബിൻത്​ മുഹമ്മദ്​ അൽ ഖാസിമി മുൻകൈയെടുത്ത്​ നടത്തുന്ന ഫ്രണ്ട്​സ്​ ഓഫ്​ കാൻസർ പേഷ്യൻറി​െൻറ ഭാഗമായി അർബുദം ബാധിച്ച കുട്ടികൾക്ക്​ കളിപ്പാട്ടങ്ങൾ എത്തിക്കുന്ന പദ്ധതിയിൽ പങ്കാളിയായിരുന്നു.

റമദാൻ മാസത്തിൽ മാതാപിതാ​ക്കളോടൊപ്പം ലേബർ ക്യാമ്പുകളിലെത്തി ഭക്ഷണപ്പൊതികൾ വിതരണം ചെയ്​തിരുന്നു. ഓട്ടിസം ബാധിച്ച കുട്ടികളെ മുഖ്യധാരയിലേക്ക്​ ഉയർത്തുന്ന പദ്ധതിയിലും സജീവമാണ്​. ജെംസ്​ മില്ലേനിയം സ്​കൂളിലെ വിദ്യാർഥിയാണ്​ നിലീന.നിലവിൽ തെരഞ്ഞെടുക്കപ്പെട്ട അവാർഡ്​ ജേതാക്കളിൽ നിന്ന്​ 20 പേരെ ഡിസംബറിൽ തിരഞ്ഞെടുത്ത്​ ഡയാന ലെഗസി പുരസ്​കാരം​ നൽകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalee studentsDiana Award
News Summary - Diana Award for Malayalee students
Next Story