Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രമേഹ രോഗികൾ ഡ്രൈവ്​ ചെയ്യുമ്പോൾ ജാഗ്രത പുലർത്തണം

text_fields
bookmark_border
ശക്​തമായ മുന്നറിയിപ്പുമായി അബൂദബി പൊലീസ്​
പ്രമേഹ രോഗികൾ ഡ്രൈവ്​ ചെയ്യുമ്പോൾ ജാഗ്രത പുലർത്തണം
cancel

അബൂദബി: വിവിധ രോഗങ്ങളുള്ളവർ ഡ്രൈവ്​ ചെയ്യു​മ്പോൾ ജാഗ്രത പുലർ​ത്തണമെന്ന മുന്നറിയിപ്പുമായി അബൂദബി പൊലീസ്. പ്രമേഹ രോഗികള്‍ക്ക് പെട്ടെന്ന് പ്രമേഹ ലെവല്‍ താഴുന്നതുമൂലം ഡ്രൈവ് ചെയ്യുന്നതിലുള്ള ശ്രദ്ധ നഷ്ടപ്പെടുകയും ഇതിലൂടെ വാഹനത്തിന്‍റെ വേഗത കൂടുകയും ഗുരുതരമായ അപകടത്തിനു കാരണമാവുകയും ചെയ്യുമെന്ന് അബൂദബി പൊലീസ് മുന്നറിയിപ്പ് നല്‍കി. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നത് മയക്കം, ആശയക്കുഴപ്പം, ശ്രദ്ധ നഷ്ടപ്പെടല്‍, പ്രതികരിക്കാനുള്ള സമയം കുറയല്‍ തുടങ്ങിയവയ്ക്കു കാരണമാകുമെന്ന് ട്രാഫിക്​ ആന്‍ഡ് സെക്യൂരിറ്റി പട്രോള്‍സ് ഡയറക്ടറേറ്റ് ചൂണ്ടിക്കാട്ടി.

ഇത്തരം ഘടകങ്ങള്‍ ഡ്രൈവര്‍ക്ക് വാഹനത്തിന്‍റെ നിയന്ത്രണ ശേഷിയെയും റോഡില്‍ ശരിയായ തീരുമാനമെടുക്കുന്നതിനെയും പ്രതികൂലമായി ബാധിക്കും. വാഹനമോടിക്കുന്നതിനു മുമ്പായി ഡ്രൈവര്‍മാര്‍ പ്രമേഹ അളവ് കൃത്യമാണോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. ഷുഗര്‍ ലെവല്‍ താഴുന്നതിന്‍റെ എന്തെങ്കിലും സൂചനകള്‍ അനുഭവപ്പെട്ടാലുടന്‍ വാഹനം നിര്‍ത്തണം. ഷുഗര്‍ ലെവല്‍ സാധാരണ നിലയിലായാല്‍ മാത്രമേ തുടര്‍ന്ന് വാഹനമോടിക്കാവൂ.

ഇത്തരം സാഹചര്യങ്ങളെ ഫലപ്രദമായി നേരിടുന്നതിനായി ജ്യൂസുകളോ മിഠായികളോ കരുതണം. സ്വയം സുരക്ഷയും മറ്റ് റോഡ് ഉപയോക്താക്കളുടെ സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി പ്രമേഹരോഗികള്‍ സ്ഥിരമായി പരിശോധനകള്‍ നടത്തുകയും ഡോക്ടര്‍മാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം. റോഡ് സുരക്ഷയെന്ന ഏവരുടെയും കൂട്ടുത്തരവാദിത്വമാണെന്നും ഇതിനായി ബോധവല്‍ക്കരണവും ഏവരുടെയും പ്രതിബദ്ധതയും ആവശ്യമാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Diabetic patients should be careful while driving.
Next Story