‘ദേ ഷെഫ്’ പാചകമത്സരം സംഘടിപ്പിച്ചു
text_fields‘ദേ ഷെഫ്’ പാചകമത്സരത്തിലെ വിജയികൾ ദർശന കലാ സാംസ്കാരിക വേദി പ്രവർത്തകർക്കൊപ്പം
അബൂദബി: ദർശന കലാ സാംസ്കാരിക വേദി അഹല്യ ഹോസ്പിറ്റൽ മുസഫയുമായി സഹകരിച്ച് ‘ദേ ഷെഫ്’ എന്ന പേരിൽ പാചകമത്സരം സംഘടിപ്പിച്ചു. അഹല്യ ഹോസ്പിറ്റൽ ബേസ്മെന്റ് ഹാളിൽ നടന്ന മത്സരം അഹല്യ സീനിയർ ഓപറേഷൻ മാനേജർ സൂരജ് പ്രഭാകർ ഉദ്ഘാടനംചെയ്തു. ദർശന പ്രസിഡന്റ് നസീർ പെരുമ്പാവൂർ അധ്യക്ഷതവഹിച്ചു. ചിക്കൻ ബിരിയാണിയായിരുന്നു മത്സരവിഭവം. ദിലീപ് ഹസൻ (സി.ഇ.ഒ ഷെഫ്, ലത കിച്ചൻ), റസില സുധീർ, ആർഷ സത്യൻ എന്നിവരായിരുന്നു വിധികർത്താക്കൾ. ഫസി ഉസ്മാൻ, കമറുന്നിസ, മീര ഗോപീദാസ് എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്നു സ്ഥാനങ്ങൾ നേടി. തുടർന്ന് ദർശന ഡി-ബാൻഡ് ടീമിന്റെ ഗാനമേളയും നടന്നു.
വിജയികൾക്കുള്ള കാഷ് അവാർഡ്, ഗിഫ്റ്റുകൾ, സർട്ടിഫിക്കറ്റുകൾ എന്നിവ അബൂദബി മലയാളി സമാജം വൈസ് പ്രസിഡന്റ് രേഖീൻ സോമൻ, ജനറൽ സെക്രട്ടറി എം.യു. ഇർഷാദ്, കോഓഡിനേഷൻ ചെയർമാൻ യേശുശീലൻ, സമാജം മുൻ പ്രസിഡന്റ് സലിം ചിറക്കൽ, ലുലു ഗ്രൂപ് പി.ആർ.ഒ അഷ്റഫ്, എ.എം. അൻസാർ, ദർശന രക്ഷാധികാരി ഡോ. ധനലക്ഷ്മി, വൈസ് പ്രസിഡന്റ് സുധീഷ് കൊപ്പം, ട്രഷറർ പി.ടി. റിയാസ്, ആർട്സ് സെക്രട്ടറി മിഥുൻ കുറുപ്പ്, വനിത കൺവീനർ സരിസ ബൈജു, ജോയന്റ് കൺവീനർ ഷാനി തല്ഹത്, ബിജുവാര്യർ, ലെജി, അജിത്, അനീഷ, ജംഷീർ, സമാജം കോഓഡിനേഷൻ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

